അണ്ടത്തോട് : തൊഴിലാളിയായ വിധവക്കും മകള്‍ക്കും സിപിഐ എം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നൽകുന്ന വീടിന്‍റെ കട്ടിളവെപ്പ് നടത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പെരിയമ്പലം ഇച്ചരന്‍ വീട്ടില്‍ ശ്രീമതിക്കും മകള്‍ക്കുമാണ് സിപിഐ എം പുന്നയൂര്‍ക്കുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
650 സ്ക്വയര്‍ഫീറ്റ് വീടാണ് നിര്‍മ്മിച്ചു നല്‍കുന്നത്. വീടിന്റെ കട്ടിളവെപ്പ് സിപിഐഎം ചാവക്കാട് ഏരിയസെക്രട്ടറി എം കൃഷ്ണദാസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എഡി ധനീപ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം കെ  ബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം ആലത്തയിൽ മൂസ, ആനോടിയിൽ മൊയ്തുട്ടിഹാജി, വിരുത്തിയിൽ അബ്ദുള്ള, ചിറ്റയിൽ മുഹമ്മദ്, കണ്ണത്തയിൽ മുഹമ്മദ്, വി  നൗഷാദ്, സുജിന യൂസഫ്, വി  താജുദീൻ, പി എസ് അലി, അഷറഫ് എന്നിവർ സംസാരിച്ചു.