ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ ഊട്ടു തിരുനാൾ ജൂൺ 13ന് ആഘോഷിക്കും. തിരുനാളിന് വികാരി ഫാ. ജോസ്
പുലിക്കോട്ടിൽ കൊടികയറ്റി. തിരുനാളിൻറെ ഭാഗമായി ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടന്നു വരുന്നുണ്ട്. 13ന് വൈകീട്ട് ആറിന് തിരുനാൾ ദിവ്യബലി, പ്രദക്ഷിണം, ലദീഞ്ഞ്,
നൊവേന, തിരുശേഷിപ്പ് വണക്കം. തുടർന്ന് നേർച്ചയൂട്ട് ആശീർവാദം. ഫാ. ബിജു പാണേങ്ങാടൻ മുഖ്യകാർമികനാവും. ഫാ. ജോസ് പുലിക്കോട്ടിൽ, ജനറൽ കൺവീനർ
ജിഷോ എസ്. പുത്തൂർ, കൈക്കാരന്മാരായ എം.എ. സോളമൻ, പി.ഐ. വർഗീസ്, ജോയ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

പടം: : സെൻറ് ആൻറണീസ് പള്ളിയിലെ ഊട്ടു തിരുനാളിന് വികാരി ഫാ. ജോസ് പുലിക്കോട്ടിൽ കൊടികയറ്റുന്നു.