Select Page

Day: May 22, 2020

വൈദ്യുതി ലൈൻ പൊട്ടിവീണു ദേശീയപാതയിൽ ഗതാഗതം നിലച്ചു

തിരുവത്ര : വൈദ്യുതി ലൈൻ പൊട്ടിവീണു ദേശീയപാതയിൽ ഗതാഗതം നിലച്ചു. ചാവക്കാട് പൊന്നാനി റൂട്ടിൽ തിരുവത്ര സ്‌കൂളിന് സമീപം ദേശീയപാതയ്ക്ക് കുറുകെ സർവ്വീസ് ലൈൻ പൊട്ടിവീണതാണ് ഗതാഗതം നിലക്കാൻ കാരണമായത്. ഇന്ന് രാത്രി പത്തരമണിയോടെയാണ് സംഭവം. സർവ്വീസ് ലൈൻ പൊട്ടിവീണെങ്കിലും വൈദ്യുതി പ്രവാഹം നിലച്ചിരുന്നില്ല. അരമണിക്കൂറോളം ഗതാഗതം പൂർണ്ണമായും നിലച്ചു. കെ എസ് ഇ ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച് സർവീസ് ലൈൻ പൂർവ്വ സ്ഥിതിയിലാക്കിയതിന് ശേഷമാണ് ഗതാഗതം...

Read More

ഇമ്പാക്റ്റ് ക്ലബ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

ചാവക്കാട് : ഓവുങ്ങൽ ഇമ്പാക്ട് ക്ലബ്ബ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. 125 വീടുകളിൽ കിറ്റുകൾ എത്തിച്ചതായി ഭാരവാഹികൾ paranju. പ്രസിഡന്റ്‌ നസീബ്, സെക്രട്ടറി ഫഹദ് അലി, ക്ലബ്ബ് അംഗങ്ങളായ ഇഹ്‌സാൻ, ജാസിർ, ജസീം, ബാസിം, സഫ്‌വാൻ, ഹാദി തുടങ്ങിയവർ നേതൃത്വം...

Read More

ഉമ്മുൽഖുവൈൻ കെഎംസിസിയുടെ സഹകരത്തോടെ മുസ്‌ലിം ലീഗ് പെരുന്നാൾ ധനസഹായം നൽകി

ചാവക്കാട് : ഉമ്മുൽഖുവൈൻ കെഎംസിസി യുടെ സഹകരണത്തോടെ ചാവക്കാട് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാൾ ധനസഹായം പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ഉമ്മുൽഖുവൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഷ്ക്കർ അലി തിരുവത്ര മുഖ്യാതിഥിയായി സംസാരിച്ചു. ചാവക്കാട് മുൻസിപ്പൽ മുസ്‌ലിംലീഗ് പ്രസിഡണ്ട് ജലീൽ വലിയകത്ത് വിതരണത്തിനുള്ള ഫണ്ട് മുൻസിപ്പൽ ജ:സെക്രട്ടറി ഹനീഫ് ചാവക്കാടിന് കൈമാറി. വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സെജീർ, എംഎസ്എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് സ്വാലിഹ്, ഹാഷിം മാലിക് എന്നിവർ...

Read More

കൊറോണ മൂലം പ്രയാസത്തിലായ മുഴുവൻ കുടുംബങ്ങളെയും ചേർത്ത്‌ പിടിച്ച് അഞ്ചങ്ങാടി മഹല്ല്

കടപ്പുറം : കോവിഡ്-19 മഹാ മാരി മൂലമുണ്ടായ ലോക് ഡൌൺ പശ്ചാത്തലത്തിൽ അഞ്ചങ്ങാടി മഹല്ല് കമ്മിറ്റി, മഹല്ലിലെ ജാതിമത ഭേദമന്യേ മുഴുവൻ കുടുംബാംഗങ്ങൾക്കുമുള്ള പെരുന്നാൾ ദിവസത്തെ ഭക്ഷണത്തിന് മാംസമടക്കമുള്ള വിഭവങ്ങളുടെ കിറ്റ് വിതരണം ചെയ്തു. ഇന്ന് രാവിലെ 8 മണിക്ക് അഞ്ചങ്ങാടി തൻവീറുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ വെച്ച് മഹല്ല് പ്രസിഡന്റ് സി. എച്ച്. റഷീദ് ആദ്യ കിറ്റ് അബ്ദുള്ള കുട്ടിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു ജനറൽ സെക്രട്ടറി പി.എം. മുജീബ്, ട്രഷറർ ഐ.കെ. അബൂബക്കർ, ഭാരവാഹികളായ പി.ഹസൈനാർ ഹാജി, എ. കെ.കാദർഷ, ടി.എം. മുബാറക് മാസ്റ്റർ, ടി. ആർ. കാദർ, പി.കെ അലിക്കുഞ്ഞി, സി.ബി. എ. അസീസ്, ലത്തീഫ് അറക്കൽ, സി.കെ. ആലു, ഫർഷാദ്. എ.കെ ഷൗക്കത്ത്, സി. കെ. അജ്മൽ തുടങ്ങിയവർ...

Read More

യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഖബറടക്കം നടത്തി

കടപ്പുറം : മുസ്ലിംലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഖബറടക്കം നടത്തി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഖബറടക്കം നടത്തിയത്. അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ചാവക്കാട് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ രാവിലെ ആറേ കാലോടു കൂടിയാണ് സംസ്കരിക്കാൻ കൊണ്ടുപോയത്. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാമസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. കോവിഡ് പ്രോട്ടാക്കോൾ പാലിച്ചായിരുന്നു ശവസംസ്കാരം. കടപ്പുറം പഞ്ചായത്തിലെ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായ ടി ആർ ഇബ്രാഹിം, പി കെ അലി, പി എ അൻവർ, കബീർ മുനക്കക്കടവ് എന്നിവർ ചേർന്നാണ് കബറടക്കം നടത്തിയത്. ഇവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകിയിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് പി വി ഉമ്മർകുഞ്ഞി, മെമ്പർ മാരായ പി എം മുജീബ്, വി എം മനാഫ്, വിഖായ സംസ്ഥാന കമ്മിറ്റി അംഗം ശുഐബ് കടപ്പുറം,...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2020
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31