ചാവക്കാട് : സദാചാര പോലീസ് ചമഞ് ബീച്ചിൽ വരുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുന്ന രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.
ചാവക്കാട് പുന്ന സ്വദേശി അച്ചുവീട്ടിൽ അസീസ്‌(31), എടക്കഴിയൂർ കാജാ കമ്പനി ബീച്ച് സ്വദേശി വാളങ്ങാട്ടു പറമ്പിൽ മുനീർ(29) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.
സി ഐ ഗോപകുമാർ, എസ് ഐ ജയപ്രദീപ്, എ എസ് ഐ അനിൽ മാത്യു, പ്രൊബേഷനറി എസ് ഐ സുബാഷ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.