ചാവക്കാട്: ലോക തണ്ണീർത്തട ദിനത്തിൽ തണൽമരം പരിസ്ഥിതി ഗ്രൂപ്പിന്റെയും എടക്കഴിയൂർ ആറാംകല്ല് ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പിന്റേയും ആഭിമുഖ്യത്തിൽ തോടും പരിസരവും വൃത്തയാക്കി തണ്ണീർത്തട ദിനം ആചരിച്ചു. ഭൂമിയുടെ വൃക്കകളായ തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തണൽമരം അഡ്മിൻ അബ്ദുൽ സലീം എടക്കഴിയൂർ ക്ലാസെടുത്തു. ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ് പ്രസിഡന്റ് റഷീക്ക് അധ്യക്ഷത വഹിച്ചു. അജ്നാസ്, ഷാഫി, അഫ്നാസ്, ഷെഫീർ, സുഭാഷ് എന്നിവർ സംസാരിച്ചു.