ചാവക്കാട് : മത്‌സ്യ വില്‍പ്പന ശാല തീവെച്ചകേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം പാണ്ടികശാലവീട്ടില്‍ മൊയ്തീന്‍ഷ (25) യെയാണ് സി ഐ എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ എസ് ഐ എം കെ രമേഷ്, ജൂനിയര്‍ എസ് ഐ രാജേഷ്‌കുമാര്‍, അഡീഷ്ണല്‍ എസ് ഐ അനില്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. കേസിലെ സൂത്രധാരകന്‍ പുത്തന്‍കടപ്പുറം തന്നെയുള്ള ബദറുദ്ധീന്‍ എന്നയാള്‍ ഒളിവിലാണന്ന് പോലീസ് പറഞ്ഞു.
ഏനാമാവ് റോഡിലെ കണ്ടനാത്ത് ഹംസയുടെ സ്ഥലത്ത് പറമ്പില്‍ മുഹമ്മദലി നടത്തുന്ന മത്‌സ്യ കച്ചവട സ്ഥാപനമാണ് ജനുവരി ഒന്നിന് പുലര്‍ച്ചെ ഇവര്‍ തീ വെച്ചത്. ആദ്യം ബദറുദ്ധീനും, മുഹമ്മദലിയും ചേര്‍ന്നാണ് കച്ചവടം നടത്തിയിരുന്നത്. പിന്നീട് ഇവര്‍ തെറ്റിപ്പിരിഞ്ഞു. ഇതിനെ തുടര്‍ന്നുള്ള വൈരാഗമാണ് തീ വെപ്പിന് പിന്നില്‍. കടക്ക് തീവെക്കാന്‍ സുഹൃത്തായ മൊയ്തിന്‍ഷയെ ബദറുദ്ധീന്‍ വിളിക്കുകയായിരുന്നു. മൊയ്തീന്‍ഷയാണ് പുറക് വശത്ത് തീവെച്ചത്. പിന്നീട് രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ മൊയ്തീഷയുടെ മുഖമാണ് കേസന്വേഷണത്തിനു സഹായകമായത്. മാസങ്ങളായി മൊയ്തീന്‍ഷ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ പങ്ക് പോലീസിനു വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡില്‍ എടുത്തതും ചോദ്യം ചെയ്തതും. കുറ്റം സമ്മതിച്ചതോടെ അറസ്റ്റുചെയ്യുകയായിരുന്നു. മൊയ്തീന്‍ഷ പോലീസ് പിടിലായതോടെ സൂത്രധാരന്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. ലഹരി, മയക്കുമരുന്ന് കേസുകളില്‍ മൊയ്തീന്‍ഷ മുന്‍പ് പ്രതിയായിട്ടുണ്ട്. ബടറുധീന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതപ്പെടുത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.