
ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 – 23 ന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി വിത്ത്, 15കിലോ സമ്പുഷ്ട ജൈവവളം,
ജൈവകുമിൾ നാശിനി, ജൈവ കീടനാശിനി തുടങ്ങി 1000 രൂപ വില വരുന്ന സാധനങ്ങൾ 200/- രൂപക്ക് കൃഷിഭവനിൽ നിന്നും ലഭിക്കും. വാർഡുസഭകളിൽ പേര് നൽകുകയും തിരഞ്ഞെടുത്ത മറ്റു ഉപഭോക്താക്കളെയുമാണ് ഈ പദ്ധതിയിൽ പരിഗണിക്കുക.

നഗരസഭയിലെ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത ഇനിയും ഉപഭോക്തൃ വിഹിതം അടക്കാത്തവർ ആധാർ കോപ്പി, പുതുതായി അടച്ച ഭൂനികുതി ചീട്ട് എന്നിവയുമായി കൃഷിഭവനിൽ 200/- രൂപ അടക്കേണ്ടതാണ്.

Comments are closed.