ചാവക്കാട് യുഡിഎഫ് അംഗങ്ങളിൽ 12 ൽ 10 ഉം പുതുമുഖങ്ങൾ – കൗൺസിൽ അകത്തളം കണ്ടത് ജോയ്സി ടീച്ചറും സുജാതയും മാത്രം

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ യുഡിഎഫിന് ലഭിച്ച 12 സീറ്റിൽ 10 പേരും പുതുമുഖങ്ങൾ. ഇവരിൽ നഗരസഭ കൗൺസിലറായി മുൻ പരിചയമുള്ളത് വാർഡ് 12 ലെ ജോയ്സി ടീച്ചറും വാർഡ് 10 ൽ നിന്നുള്ള സുജാതയും മാത്രം. ജോയ്‌സി ടീച്ചർ തുടർച്ചയായി മൂന്നാം തവണയാണ് കൗൺസിലർ ആകുന്നത്. 2005 ൽ വാർഡ് 5 ൽ നിന്നും സുജാത സത്യൻ വിജയിച്ചിട്ടുണ്ട്. എന്നാൽ ഭരണപക്ഷനിരയിൽ എട്ടോളം പേർ പരിചയസമ്പന്നരായ മുൻ കൗൺസിലർമാരാണ്.

വാർഡ് 1 ടി എം ഷാജി, വാർഡ് 5 സീന നൗഷാദ്, വാർഡ് 6 ഫെബിന നൗഷാദ്, വാർഡ് 9 ശർമിള സത്താർ, വാർഡ് 13 ആരിഫ് പാലയൂർ, വാർഡ് 14 ആസിഫ് പാലയൂർ, വാർഡ് 26 ടി എസ് സനൂപ്, 28 ബ്രിജിത പ്രദീപ്, വാർഡ് 32 സി എ ഗോപ പ്രതാപൻ, വാർഡ് 33 തനുജ ഷാഫി എന്നിവരാണ് ചാവക്കാട് നഗരസഭ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു യുഡിഎഫ് പ്രതിനിധികൾ. 10 പേരും കൗൺസിലിൽ പുതുമുഖങ്ങളാണ്. ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്യുന്ന ചാവക്കാട് നഗരസഭയുടെ 33 അംഗ കൗൺസിലിൽ 23 പേർ പുതുമുഖങ്ങൾ ആണ്

Comments are closed.