mehandi new

ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

fairy tale

ഒരുമനയൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഒരുമനയൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും പഞ്ചായത്തിലെ 13 വാർഡുകളിലും ജാതിമതരാഷ്ട്രീയ ഭേദമന്യ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് നൽകി.

planet fashion

മണ്ഡലം കോൺഗ്രസു പ്രസിഡൻ്റ് കെ ജെ ചാക്കോയുടെ അദ്ധ്യക്ഷതയിൽ ഡി സി സി മെമ്പർ ഹമീദ് ഹാജി എ കെ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സിക്രട്ടറി അലി വി പി സ്വാഗതവും കോർഡിനേറ്റർ ഇക്ബാൽ പികെ നന്ദിയും പറഞ്ഞു.

പഞ്ചായത്ത് മെമ്പർമാരായ നസീർ മുപ്പിൽ ആരിഫ ജൂഫൈർ, മണ്ഡലം കമ്മിറ്റി നേതാക്കളായ മൊയ്നു, കെ കാസിം, പി പി താഹിർ, ഗിൽബർട്ട്, ഷംസുദ്ധീൻ വലിയകത്ത്, ഹംസ കാട്ടത്തറ, യൂത്ത് കോൺസ് മണ്ഡലം പ്രസിഡൻ്റ് ഹിഷാം കപ്പൽ, കെ എസ് യു മണ്ഡലം പ്രസിഡൻ്റ് അശ്വിൻ ചാക്കോ, ഫദിൻ രാജ്, നുറുദ്ധീൻ, ബർബേൽ, ഷിഹാബ്, ഷംസു പി, മഹിളാ കോൺഗ്രസ് നേതാക്കളായ ശശികല, ലീന സജീവൻ, ജ്യോതി ബാബുരാജ്, അൻഷിദ എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.