Select Page

Day: September 24, 2018

കേരളത്തില്‍ എറ്റവും കുടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത് ചാവക്കാട് തീരത്ത്

ചാവക്കാട്: കേരള തീരത്ത് എറ്റവും കുടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത് തൃശൂർ ജില്ലയിലെ ചാവക്കാട് കടൽതീരത്താണെന്ന് ഡബ്ലിയു.ഡബ്ലിയു.എഫ് കേരള ഡയറക്ടർ രഞ്ജൻ മാത്യു പറഞ്ഞു. കടലാമ സംരക്ഷണ പ്രവർത്തകർക്കായി ചാവക്കാട് പുത്തൻ കടപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവക്കാട് കടലാമ സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടലാമ സംരക്ഷണ സെമിനാർ അസി ഫോറസ്റ്റ് കൺസർവേറ്റർ ജയ മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കടലാമകൾക്ക് മുട്ടയാടാനുള്ള സുരക്ഷാ ക്രമീകരങ്ങൾക്ക് പ്രത്യേക പരിഗണന നൽകുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ചാവക്കാട് തീരത്തു നിന്ന് മൂവായിരത്തി ഇരുന്നൂറോളം കടലാമകുഞ്ഞുങ്ങളെ വിരായിച്ചിറക്കായിട്ടുണ്ടെന്ന് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജെയിംസ് എൻ.ജെ. പറഞ്ഞു. സെയ്തുതുമുഹമ്മദ് പി.എ,.സജിൻ, ഫഹദ് എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജോൺസൺ ലിഫ്റ്റ് എസ്ക്കലേറ്റേഴ്സ് പ്രതിനിധികൾ കടലാമ സംരക്ഷണ പ്രവർത്തനോപകരണങ്ങൾ വിതരണം ചെയ്തു. കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ, ഫോറസ്റ്റർ സജീവ്,...

Read More

മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

ചാവക്കാട് : ചാവക്കാട് താലൂക്കിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വെള്ളിയാഴ്ച മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവത്ര പുത്തന്‍കടപ്പുറം ഗവ,. റീജിയണല്‍ ഫിഷറീസ് ടെക്കനിക്കല്‍ സ്കൂളില്‍ രാവിലെ ഒന്‍പതു മണിമുതല്‍ ഒരുമണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ വിവിധ സ്പെഷ്യലിസ്റ്റുകളായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ക്യാമ്പ് നടത്തിപ്പിനായി കൌണ്‍സിലര്‍മാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, സംഘം പ്രതിനിധികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന സംഘാടക സമിതിയോഗം വൈസ് ചെയര്‍പെഴ്സന്‍ മഞ്ജുഷ സുരേഷിന്‍റെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ കൊണ്ഫ്രന്‍സ് ഹാളില്‍...

Read More

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം

വടക്കേകാട് : ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ആര്‍ എസ് എസ് സംഘം ചേര്‍ന്ന് ആക്രമിച്ചു. ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റി അംഗവും വടക്കേകാട് മേഖലാ സെക്രട്ടറിയുമായ ജിതിന്‍ (24), മണികണ്ടേശ്വരം യൂണിറ്റ് സെക്രട്ടറി അഖില്‍ (21) എന്നിവരെയാണ് ഇരുപതോളം വരുന്ന സംഘം വടക്കേകാട് മൂന്നാം കല്ലില്‍വെച്ച് ആയുധങ്ങളുമായി ആക്രമിച്ചത്. ഗൃരുതരമായ പരിക്കേറ്റ ഇരുവരെയും കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ച ഒരുമണിയോടെയാണ് സംഭവം. തിരുവളയന്നൂര്‍ സ്വദേശികളും അയല്‍വാസികളുമായ ജിതിനും അഖിലും സിനിമ കണ്ട് വരുന്ന വഴിയിലാണ് അക്രമത്തിനു ഇരയായത്. ബൈക്കില്‍ വരികയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. അഖിലിന്റെ കയ്യിനും കാലിനും തലക്കും പരിക്കുണ്ട്. വടക്കേകാട് പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. പോലീസിനു പ്രതികളെകുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കേകാട് ബി എം എസ് നേതാവിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചിരുന്നു. ഈ കേസില്‍ രണ്ട് സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് വൈകുന്നേരം...

Read More

അറിയിപ്പ് : ക്ലർക്ക് തസ്തിക ഇന്റർവ്യൂ നിർത്തിവെച്ചു

ചാവക്കാട് : ജി.ആർ.എഫ്.ടി.എച്ച്.എസ് പുത്തൻ കടപ്പുറം 25 .9. 2018 വൈകീട്ട് 2 മണിയ്ക്ക് നടത്താനിരുന്ന ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള കൂടികാഴ്ച്ച ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവെച്ചതായി ഹെഡ്മിസ്ട്രസ്സ് അറിയിച്ചു....

Read More

വാഹന ഉടമകളുടെ ഇൻഷുറൻസ് 15 ലക്ഷമാക്കി വർധിപ്പിച്ചു

ചാവക്കാട് :   വാഹന ഉടമകളുടെ ഇൻഷുറൻസ് 15 ലക്ഷമാക്കി വർധിപ്പിച്ചു. പ്രീമിയം 50രൂപയിൽ നിന്നും 750 ആയി വർധിപ്പിച്ചു. വാഹനത്തിന് ഇൻഷുറൻസ് എടുക്കുമ്പോൾ വാഹന ഉടമക്ക് ഒരു ലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെയാണ്  അപകട മരണ ഇൻഷുറൻസ് ഉണ്ടായിരുന്നത്.   50  മുതൽ 100 രൂപ വരെയാണ് പ്രീമിയം  വാങ്ങിയിരുന്നത്. മദ്രാസ് ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ IRDA യാണ് (ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണത്തിനുള്ള കേന്ദ്ര ഗവൺമെന്റ് സ്ഥാപനം) പ്രീമിയത്തിൽ 750 രൂപ വർധിപ്പിച്ചത്. 18 % ടാക്സും ബാധകമാണ്. ഇനി മുതൽ തേർഡ് പാർട്ടി പ്രീമിയത്തിൽ വർധനവുണ്ടാകും. ടൂ വീലർ,പ്രൈവറ്റ് കാർ, ടാക്സികൾ ഉൾപ്പടെ എല്ലാവിധ വാഹനങ്ങൾക്കും ഇത് ബാധകമാണ്. വി. പി. മൻസൂർ അലി പോർട്ടൽ ഏജന്റ് നൂ ഇന്ത്യ അഷ്റൻസ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30