സ്വര്‍ണ്ണക്കൊള്ള – ചാവക്കാട് സ്വദേശികള്‍ പിടിയില്‍
ചാവക്കാട് : നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് വഴി വിദേശത്തു നിന്നും കൊണ്ടുവന്ന 560 ഗ്രാം സ്വർണ്ണം കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേരെ ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് സ്വദേശികളായ പാലയൂർ കറുപ്പംവീട്ടിൽ ഫവാദ് (37), പൊന്തുവീട്ടിൽ ഹാബിൽ (22) എന്നിവരേയാണ് ചാലക്കുടി ഡി വൈ എസ് പി സി. ആർ സന്തോഷ് അറസ്റ്റുചെയ്തത്. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഇന്നോവ, ഹ്യുണ്ടായ് ഐ ടെന്‍ എന്നീ കാറുകളിലെത്തിയ കവര്‍ച്ചാ സംഘം പോട്ട ഫ്ലൈഓവറിനു സമീപം വച്ച് സ്വർണ്ണവുമായി പോവുകയായിരുന്ന കാറിനെ മറികടന്ന് ഇടിച്ചു നിര്‍ത്തുകയും കാറും കാറിലുണ്ടായിരുന്ന യുവാവിനെയും തട്ടിക്കൊണ്ട് പോവുകയായിരുന്നു. സ്വർണ്ണം വച്ചിരിക്കുന്ന സ്ഥലം പറയാനാവശ്യപ്പെട്ട് യുവാവിനെ മൃഗീയമായി മർദ്ദിക്കുകയും തുടർന്ന് കൊടകരക്ക് സമീപം ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്നു. സ്വർണ്ണക്കടത്തിനെ പറ്റി സൂചനകിട്ടിയ കവർച്ചാസംഘം സ്വർണ്ണം തട്ടിയെടുക്കുവാൻ പദ്ധതി ആസൂത്രണം ചെയ്യുകയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കവർച്ചാ, ഗുണ്ടാസംഘങ്ങളെ ഏകോപിപ്പിക്കുകയുമായിരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നും കാറിനെ പിന്തുടർന്ന സംഘം കറുകുറ്റി, കൊരട്ടി...
Read More