Select Page

Day: June 20, 2019

അന്താരാഷ്ട്ര യോഗദിനാചരണം-സൗജന്യ യോഗ ക്ലാസ്സുകൾ

ഗുരുവായൂർ : നഗരസഭയും നഗരസഭ ആയൂർവേദ ആശുപത്രിയും സംയുക്തമായി നഗരസഭ ടൗൺ ഹാളിൽ ( കിച്ചൺ ബ്ലോക്ക് ) ജൂൺ 21 രാവിലെ 9 മണി മുതൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിക്കും. നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്യും. ഡോ. മഹാലിംഗേശ്വര മുഖ്യ പ്രഭാഷണം നടത്തും. മ്യൂസിക്കൽ യോഗ പെർഫോമൻസ്, പ്രാണായാമ, യോഗ നിദ്ര എന്നിവ എല്ലാവർക്കുമായി പഠിപ്പിക്കും. 5 ദിവസങ്ങളിലായി സൗജന്യ ക്ലാസ്സുകൾ ഉണ്ടാകും. ഉച്ചയ്ക്ക് 2 മണി മുതൽ ചേതന യോഗ അസോസിയേഷനും ഗുരുവായൂർ നഗരസഭയും സംയുക്തമായി അന്തർദേശീയ യോഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യോഗപ്രദർശന പരിപാടി നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ പി വിനോദിന്റെ അധ്യക്ഷതയിൽ നഗരസഭ ടൗൺ ഹാളിൽ ( കിച്ചൺ ബ്ലോക്ക് ) നടക്കുന്ന പരിപാടിയിൽ നഗരസഭ മുൻ ചെയർപേഴ്സൻ മുഖ്യപ്രഭാഷണം നടത്തും. സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷരായ നിർമ്മല കേരളൻ, കെ...

Read More

ചൊവ്വല്ലൂർപടിയിലെ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

ഗുരുവായൂർ : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചൊവ്വല്ലൂർപ്പടിയിലെ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഫേവർ റസ്റ്റോറന്റ്, ഹോട്ടൽ സൗത്താൾ , ഹോട്ടൽ റഹ്മത്ത് എന്നിവിടങ്ങളിൽ നിന്ന് പഴകിയ ബീഫ്, ചിക്കൻ കറികൾ, ഷവായ് ചിക്കൻ, ചപ്പാത്തി, അരിപ്പത്തിരി ഉണ്ടാക്കുവാനുള്ള മാവ്, ഉപയോഗശൂന്യമായ അച്ചാർ എന്നിവ പിടിച്ചെടുത്തു . ഹൈൽത്ത് സൂപ്പർവൈസർ കെ മൂസ്സക്കുട്ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ രാജീവൻ, എസ് ബൈജു, കെ എസ് പ്രദീപ് എന്നിവർ നേതൃത്വം നൽകി, മേൽനടപടികൾ...

Read More

കോഫിയിൽ ബ്രൂ ഇല്ല വടയിൽ തേരട്ട-ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾക്ക് പൂട്ട് വീണു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾക്ക് ഒടുവിൽ പൂട്ട് വീണു. ദേവസ്വം ഭരണ സമിതി യുടെ തീരുമാനം അനുസരിച്ച് ദേവസ്വം ആരോഗ്യ വിഭാഗമാണ് ബൂത്തുകൾ അടപ്പിച്ചത്. കഴിഞ്ഞ ദിവസം കോഫീ ബൂത്തിൽ നിന്നും നൽകിയ പരിപ്പു വടയിൽ ചത്ത തേരട്ടയെ കണ്ടെത്തിയിരുന്നു. കോഫീ ബൂത്തിലെ സാധന സമഗ്രഹികൾ കഴുകിയിരുന്നത് കക്കൂസിലെ ബക്കറ്റിൽ. ബ്രൂ കോഫിയിൽ ഉപയോഗിച്ചിരുന്നത് വ്യാജ കാപ്പിപ്പൊടി. കഴിഞ്ഞ ദിവസമാണ് വണ്ടൂർ സ്വദേശി രതീഷും കുടുംബവും ക്ഷേത്ര ദർശനത്തിന് ശേഷം കോഫീ ബൂത്തിൽ നിന്നും ചായയും വടയും വാങ്ങി കഴിക്കുമ്പോൾ വടയിൽ നിന്നും തേരട്ടയെ കിട്ടിയത്. വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി ആ കോഫീ ബൂത്ത് അടപ്പിച്ചിരുന്നു. എന്നാൽ ഇവരുടെ തന്നെ മറ്റ് നാലു ബൂത്തുകളും തുറന്ന് പ്രവർത്തിച്ചിരുന്നു . ക്ഷേത്ര നടയിലെ കോഫീ ബൂത്തുകളിൽ ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തരുതെന്ന് ടെണ്ടറിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട് . ക്ഷേത്രനടയിലെ എല്ലാ...

Read More

വായനാ പക്ഷാചരണം തുടങ്ങി – കെ എൻ ഗോകുലിന് ആജീവനാന്ത മെമ്പർഷിപ്പ്

ഗുരുവായൂർ : നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലായ് 7 വരെ നീണ്ട് നിൽക്കുന്ന വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു. ശാരീരിക പരിമിതികളോട് പൊരുതി അക്ഷര ലോകത്ത് സജീവമായ കെ എൻ ഗോകുലിന് നഗരസഭ ലൈബ്രറിയിൽ ആജീവനാന്ത മെമ്പർഷിപ്പ് നൽകിയായിരുന്നു ഉദ്ഘാടനം. ഗോകുലിന്റെ പുസ്തകങ്ങളായ “പ്രണയമെന്ന മൂലകം ” “കവിയായ് പിറന്നവന്റെ പ്രവൃത്തി രേഖകൾ ” എന്നിവ ലൈബ്രറിക്ക് വേണ്ടി ചെയർപേഴ്സൻ ഏറ്റ് വാങ്ങി . നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. പ്രൊഫ: മായ എസ് നായർ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ കെ വി വിവിധ്, ടി എസ് ഷെനിൽ, എം രതി, കൗൺസിലർമാരായ എ പി ബാബു മാസ്റ്റർ, സുരേഷ് വാര്യർ, ടി കെ സ്വരാജ്, രമിത സന്തോഷ്, സവിത സുനിൽ എന്നിവർ സംസാരിച്ചു . വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷ...

Read More

പഞ്ചായത്ത് തല വായന ദിനം മന്ദലാംകുന്ന് സ്കൂളിൽ ആചരിച്ചു

പുന്നയൂർ: പഞ്ചായത്ത് തല വായനാദിനാചരണം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഐ.പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ നിന്നുള്ള മികച്ച പരിസ്ഥിതി പ്രവർത്തകർക്കായി മുൻ പ്രധാന അധ്യാപിക സി.എസ് സുജാത ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പുരസ്കാരം വിതരണം ചെയ്തു. വിദ്യാർത്ഥികളായ എം.കെ മുസമ്മിൽ, കെ.എൻ മുഹമ്മദ് സിനാൻ എന്നിവർ ഏറ്റുവാങ്ങി. വിദ്യാർത്ഥി പ്രതിനിധി സയ്യിദ് നഫ്ര പർവീൻ വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി മാലിക്കുളം, എസ്.എം.സി വൈസ് ചെയർമാൻ വി.എ അബൂബക്കർ, മുൻ പി.ടി.എ പ്രസിഡണ്ട് എ.കെ സുബൈർ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക പി.ടി ശാന്ത സ്വാഗതവും അധ്യാപകൻ ഇ.പി ഷിബു നന്ദിയും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30