Select Page

Day: September 27, 2020

പൊതുകിണറുകൾ സംരക്ഷിക്കുകയെന്നത് അടുത്ത തലമുറയോടുള്ള നീതി

ഗുരുവായൂര്‍: പൊതുകിണറുകൾ സംരക്ഷിക്കുകയെന്നത് അടുത്ത തലമുറയോട് ചെയ്യുന്ന നീതിയാണെന്ന് ചീഫ് വിപ്പ് കെ. രാജൻ. ഗുരുവായൂർ ഇരിങ്ങപ്പുറത്ത് നവീകരിച്ച വന്നേരി കിണറിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് നാടിൻ്റെ പൊതുയിടങ്ങൾ കൂടിയായിരുന്നു കിണറ്റിൻ കരകളെന്നും അദ്ദേഹം പറഞ്ഞു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ എം. രതി മുഖ്യാതിഥിയായിരുന്നു. കിണർ നവീകരണത്തിന് സി.എസ്.ആർ. ഫണ്ട് അനുവദിച്ച കനറ ബാങ്ക് മാനേജർ പി.കെ. അവിനാശ്, നിർമാണത്തിന് നേതൃത്വം നൽകിയ ഹൈമ ഹോം ഡെക്കർ ൻ്റെ എം.ഡി ആയ അജിത് മോഹൻ എന്നിവർക്ക് ചീഫ് വിപ്പ് ഉപഹാരം നൽകി. വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ അഭിലാഷ് വി. ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. ഷെനിൽ, ആർ. ജയകുമാർ, ലിജിത്ത് തരകൻ, എ.ഡി. പോൾ എന്നിവർ...

Read More

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ തിരുവത്ര സ്വദേശി അറസ്റ്റിൽ

ചാവക്കാട്: കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര ആനത്തലമുക്ക് ബീച്ചിൽ കോറമ്പത്തേയിൽ വീട്ടിൽ അലി(52) യെയാണ് ചാവക്കാട് പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ പതിനൊന്ന് കാരി പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതോടെ പെൺകുട്ടി ബഹളം വെച്ച് പുറത്തേക്കോടി വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.എസ്.ഐമാരായ യു.കെ ഷാജഹാൻ, കെ.പി ആനന്ദ്, വിൽസൺ ചെറിയാൻ, ഒ.പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒ മാരായ അനീഷ് നാഥ്, നവാബ്, വനിതാ സി.പി.ഒ ഷൗജത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More

കോവിഡ് വിലക്കുകൾക്ക് പുല്ലുവില – ചാവക്കാട് ബീച്ചിൽ സന്ദർശകരുടെ തിരക്ക്

ചാവക്കാട് : കുട്ടികളും വൃദ്ധരും ഉൾപ്പെടെ ചാവക്കാട് ബീച്ചിൽ ഇന്ന് സന്ദർശകരുടെ തിരക്ക്. പൊതു അവധി ദിനമായ ഇന്ന് ബീച്ചിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചാവക്കാടും പരിസരത്തും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും കാറുകളിലും ബൈക്കുകളിലുമായി നിരവധി കുടുംബങ്ങളാണ് പ്രായ ഭേദമന്യേ ബീച്ചിൽ എത്തിയത്. വസ്ത്രങ്ങൾക്കൊപ്പം മാസ്കും ഊരിവെച്ച് ചെറിയ കുട്ടികൾ വരെ കടലിൽ കുളിക്കാനിറങ്ങിയത് ആശങ്ക ഉയർത്തി. നാട്ടുകാരിൽ ചിലർ വടിയുമായി ഇറങ്ങിയാണ് കടലിൽ കുളിക്കാനിറങ്ങിയവരെ കരയിലേക്ക് കയറ്റിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏക പോലീസുകാരൻ നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. സമയം സന്ധ്യയോടടുക്കുംതോറും സന്ദർശകരുടെ ഒഴുക്ക് വർധിച്ചുകൊണ്ടിരുന്നു. തുടർന്ന് സി പി ഒ ബിജു കൺട്രോൾ റൂമുമായി ബന്ധപ്പെട്ടതിനെ തുടർന്ന് എസ് ഐ മാരായ ആനന്ദ്, അനിൽ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി. സന്ദർശകരെ ബീച്ചിൽ നിന്നും ഒഴിവാക്കി. ബീച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കെല്ലാം ഫൈൻ അടിച്ചാണ് തിരിച്ചയച്ചത്. സി പി ഒ മാരായ മുഹമ്മദ്‌, വിനീഷ് രാജൻ,...

Read More

സമ്പർക്കം – ഇന്ന് ചാവക്കാട് നടന്ന പരിശോധനയിൽ നഗരസഭാ ജീവനക്കാർ ഉൾപ്പെടെ ഒൻപതു പേർക്ക് കോവിഡ്

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ടു നഗരസഭാ ജീവനക്കാർ ഉൾപ്പെടെ ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാവറട്ടി, വാടാനപ്പളി, പൂക്കോട് എന്നിവിടങ്ങളിലുള്ളവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍. നിലവില്‍ പോസറ്റീവ് ആയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 73 ഓളം പേര്‍ക്കാണ് ഇന്ന് പരിശോധന...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2020
S M T W T F S
 12345
6789101112
13141516171819
20212223242526
27282930