mehandi new
Yearly Archives

2020

മഹാമാരിക്കിടയിലെ കുടിയൊഴിപ്പിക്കൽ നീക്കം പൈശാചികം – എൻ എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : കോവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കലിന് അണിയറ നീക്കം നടത്തുന്ന സർക്കാർ നടപടി അങ്ങേയറ്റം പൈശാചികമാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിൽ…

ചരമം – വൈലത്തൂർ കണ്ണത്ത് എൻ എ അബ്ദുട്ടി (60)

വടക്കേക്കാട് : വൈലത്തൂർ പരേതനായ പുതുവാക്കേൽ ആലു ഹാജി മകൻ കണ്ണത്ത് എൻ എ അബ്ദുട്ടി (60) നിര്യാതനായി. ഭാര്യ : നൗഷജ. മക്കൾ: റാഷിദ്‌, നസ്‌റു, ഹബീബ.

ഗുരുവായൂർ ക്ഷേത്രം – പുറത്തുനിന്നുള്ള ദർശന നിയന്ത്രണങ്ങളിൽ അയവ് വരുത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദർശനം നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഭക്തജനങ്ങൾക്ക് കിഴക്കും തെക്കും പടിഞ്ഞാറും നടകളിലൂടെ വരാനും…

പെട്രോൾ ഡീസൽ വില വർദ്ധന നയത്തിനെതിരെ മത്സ്യതൊഴിലാളി കോൺഗ്രസ്‌ പ്രതിഷേധ സമരം നടത്തി

കടപ്പുറം : പെട്രോൾ ഡീസൽ ചാർജ് നിരന്തരമായി വർധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ മത്സ്യതൊഴിലാളി കോൺഗ്രസ്‌ ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസമരം നടത്തി. കടപ്പുറം ലൈറ്റ്ഹൗസ്…

ലോക കടലാമ ദിനം ആചരിച്ചു

ചാവക്കാട് : കനം കുറഞ്ഞ പ്ലാസ്റ്റിക്ക് വസ്തുക്കൾ കടലിലേക്കൊഴുകിയെത്തുന്നത് തടയാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ജൈവവൈവിധ്യ സംരക്ഷണ സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് അധികൃതരോടാവശ്യപ്പെട്ടു. മഴക്കാലമായാൽ പുഴകളിലൂടെ ഒഴുകിയെത്തുന്ന കനം…

വടക്കേകാട് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കി

വടക്കേകാട് : വടക്കേകാട് ഗ്രാമ പഞ്ചായത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി. കോവിഡ് 19 സാമൂഹ്യവ്യാപന സാധ്യത ഇല്ലെന്ന് വിലയിരുത്തിയാണ് ദിവസങ്ങൾക്കു മുൻപ് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രങ്ങൾ നീക്കിയത്. വടക്കേകാട് ആരോഗ്യ കേന്ദ്രത്തിലെ…

തിരുവത്രയിൽ ഡി വൈ എഫ് ഐ പ്രവർത്തകനു നേരെ ആക്രമണം

ചാവക്കാട് : തിരുവത്രയിൽ ഡി വൈ എഫ് ഐ പ്രവർത്തകനു നേരെ ആക്രമണം. ഇന്ന് രാത്രി എട്ടര മണിയോടെയാണ് സംഭവം. ഡി വൈ എഫ് ഐ പ്രവർത്തകനും ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗം ടി എം ഹനീഫയുടെ സഹോദരനുമായ ഷഫീഖിന് നേരെയാണ് ആക്രമണം നടന്നത്.…

പ്രവാസി വിരുദ്ധ സമീപനം – മുസ്ലിം ലീഗ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

പുന്നയുർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത് ഉദ്‌ഘാടനം ചെയ്തു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്…

ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം ചെയ്തു

ഒരുമനയൂർ : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാന ദിനത്തിൽ ഒരുമനയൂർ റഫ് റൈഡേഴ്‌സ് ( RUFF RyDERZ) ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ രക്തദാനത്തിന് സന്നദ്ധരായവരുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ബ്ലഡ് ബാങ്ക്…

ഗ്രാമീണ പത്രപ്രവർത്തകൻ അബ്ദുവിന്റെ ഭാര്യ ഐശമോൾ നിര്യാതയായി

ചേറ്റുവ: ചേറ്റുവ കടവ് ഖുബ്ബ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന ഗ്രാമീണ പത്രപ്രവർത്തകൻ വലിയകത്ത് അബ്ദു ഭാര്യ ഐശമോൾ (70) നിര്യാതയായി. മക്കൾ: റെഫീഖ്, ഷംസുദ്ധീൻ(എം എസ് വൈ എസ് സെക്രട്ടറി), ഷുക്കൂർ, സുഹറ, ബീന. മരുമക്കൾ : ഹുസൈൻ, ഷറീന,…