mehandi new
Yearly Archives

2020

ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജ് ചെയർമാൻ പി വി അബ്ദുൽ ഹമീദ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായിരുന്ന പി വി അബ്ദുൽ ഹമീദ് (88) നിര്യാതനായി. ചാവക്കാട് പലിശരഹിത നിധി കമ്മിറ്റി പ്രസിഡണ്ട്, ടൗൺ ജുമാമസ്ജിദ് സെക്രട്ടറി, ബ്ലാങ്ങാട് നിർധനർക്ക് പത്തു വീടുകൾ…

കോവിഡിനെ വായിച്ചു തോല്പിക്കാൻ പുസ്തക കിറ്റുമായി പുസ്തകക്കൂട്ട്

ഗുരുവായൂർ : 'പുസ്തകകൂട്ട്' അംഗങ്ങൾ ഗുരുവായൂരിൽ ക്വറന്റയിനിലുള്ള ആളുകൾക്ക് പുസ്തകങ്ങളും മാസികകളുമടങ്ങിയ കിറ്റ് നൽകി. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അര ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ക്വറന്റയിനിൽ കഴിയുന്നവർക്ക് നൽകിയത്.…

പൗരത്വസംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരേ ഭരണകൂട വേട്ട: എസ്.ഡി.പി.ഐ സമരകാഹളം നടത്തി

ചാവക്കാട് : ലോക്ക് ഡൗണിന്റെ മറവില്‍ പൗരത്വ സംരക്ഷണപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ഭീകര നിയമം ചുമത്തി തടവിലാക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരേ എസ്.ഡി.പി.ഐ. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 41കേന്ദ്രങ്ങളിൽ സമരകാഹളം എന്ന പേരില്‍…

കെ.ജെ.യു പലവ്യഞ്ചന കിറ്റ് സമ്മാനിച്ചു

ഗുരുവായൂർ: കേരള ജേർണലിസ്റ്റ് യൂനിയൻ (കെ.ജെ.യു) ചാവക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തു. ഗുരുവായൂർ പ്രസ് ഫോറം പ്രസിഡൻറ് ലിജിത്ത് തരകന് കിറ്റ് നൽകി കെ.ജെ.യു മേഖല പ്രസിഡൻറ് ടി.ബി. ജയപ്രകാശ് വിതരണം…

കൈ മുറിഞ്ഞ കടലാമ തീരത്തണഞ്ഞു

ചാവക്കാട്: കൈ മുറിഞ്ഞ കടലാമ തീരത്തണഞ്ഞു. പഞ്ചവടി കടൽ തീരത്താണ് കൈ മുറിഞ്ഞ ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട പെണ്ണാമ തീരത്തണഞ്ഞത്. ഇടതു ഭാഗത്തെ തുഴ കൈ മുറിഞ്ഞ് പോയി എല്ല് പുറത്തു കാണുന്ന നിലയിലാണ്. എടക്കഴിയൂരിലെ കടലാമ സംരക്ഷകരായ സലീം…

സമാനതകളില്ലാത്ത ചരിത്രം കുറിച്ച് അബ്ദുൽ കരീം ഹാജി അനുസ്മരണം

ചാവക്കാട് : കഴിഞ്ഞ ദിവസം അബുദാബിയിൽ അന്തരിച്ച പ്രമുഖ സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകനും തിരുവത്ര വെൽഫെയർ അസോസിയേഷൻ ജി സി സി കൺവീനറും അബുദാബി തിരുവത്ര മുസ്‌ലിം വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റുമായ അബ്ദുൽ കരീം ഹാജിയെ അനുസ്മരിക്കാൻ…

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒരുമനയൂർ: തനിച്ച് താമസിച്ചിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി വില്ല്യംസ്, പൂളക്കൽ പരേതനായ ബാവു ഹാജിയുടെ മകൻ സുൽഫീക്കർ (48)നെയാണ് മരിച്ചത്. . സുൽഫിയെ പുറത്തൊന്നും കാണാതായപ്പോൾ വീട്ടിൽ അന്വേഷിച്ച്…

നാട്ടിലേക്ക് മടങ്ങുന്ന ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികൾക്ക് നഗരസഭയുടെ സ്നേഹവും കരുതലും

ഗുരുവായൂർ : നാട്ടിലേക്ക് മടങ്ങുന്ന ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികൾക്ക് നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ് എന്നിവരുടെ നേതൃത്വത്തിൽ ലഡുവും മാസ്കുകളും നൽകി. ഊഷ്മളമായ…

കോവിഡ് – എടക്കഴിയൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

ചാവക്കാട് : കോവിഡ് ബാധിച്ച് എടക്കഴിയൂർ സ്വദേശി യു എ ഇ യിലെ റാസൽഖൈമയിൽ മരിച്ചു. എടക്കഴിയൂർ നാലാംകളിൽ പള്ളത്ത് വീട്ടിൽ ഹസ്സൻ മകൻ മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്. ഇരുപത്തിരണ്ടു വർഷമായി യു എ ഇ യിൽ ജോലി ചെയ്തുവരുന്നു ഇദ്ദേഹം. പനിയെ…

താലൂക്ക് ഓഫീസ് ജീവനക്കാരൻ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ചാവക്കാട് : ചാവക്കാട് താലൂക്ക് ഓഫീസ് ജീവനക്കാരൻ തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സീനിയർ ക്ലർക്കായ എളവള്ളി സ്വദേശി കെ എം രമേഷ് ഒരു മാസത്തെ ശമ്പളമായ 44340/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…