mehandi new
Monthly Archives

February 2025

എസ് വൈ എസ് ചാവക്കാട് സോണിനു പുതിയ നേതൃത്വം – യൂത്ത് കൗൺസിൽ സമാപിച്ചു

ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ യൂത്ത് കൗൺസിൽ സമസ്ത ഇസ്‌ലാമിക് സെന്റർ കോൺഫറൻസ് ഹാളിൽ നടന്നു. സോൺ പ്രസിഡന്റ് നിഷാർ മേച്ചേരിപ്പടിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി ചേറ്റുവ ഉദ്ഘാടനം ചെയ്തു. ജില്ലാ

ആർ.സി ബുക്കുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു – നാളെ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ…

ചാവക്കാട് : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന പതിനായിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യാത്ത ഗതാഗത വകുപ്പിൻ്റെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് താലൂക്ക് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ

ഷുഹൈബ് | കൃപേഷ് | ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

അണ്ടത്തോട് : മന്ദാലാംകുന്ന് കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ  അനുസ്മരണ  ദിനാചരണം സംഘടിപ്പിച്ചു.  മന്നലാംകുന്ന് കരുണാഭവനിൽ നടന്ന അനുസ്മരണ യോഗം കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ്

സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് പാലയുർ സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട്: കൈപ്പറമ്പ് പോന്നോരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് പാലയൂർ സ്വദേശിയായ യുവാവ് മരിച്ചു. എടക്കളത്തൂർ വീട്ടിൽ ജോസഫിൻ്റെ മകൻ ഓൾവിൻ (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പൊന്നോർ സ്വദേശി പാലയൂർ വീട്ടിൽ ജയ്റോമിന് (17)

പാലയൂർ തനിമ റോഡും കാനയും ഉദ്ഘാടനം ചെയ്തു

പാലയൂർ : പാലയൂർ തനിമ റോഡിന്റെയും കാനയുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ ടോണി സി എൽ പദ്ധതി വിശദീകരണം നടത്തി. 14-ാം വാർഡ്

തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരതോൺ – ചാവക്കാട് ബീച്ച് ലവേഴ്സ് ജഴ്സി പ്രകാശനം ചെയ്തു

ചാവക്കാട് : തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിൽ പങ്കെടുക്കുന്ന ചാവക്കാട് ബീച്ച് ലവേഴ്സ് അംഗങ്ങൾക്കുള്ള ജഴ്സി പ്രകാശനം മുനക്കകടവ് കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ഫർഷാദ് നിർവഹിച്ചു. മാരത്തോണിൽ പങ്കെടുക്കുന്ന 73 വയസുക്കാരനായ ഏറ്റവും മുതിർന്ന

ചാവക്കാടിന് അഭിമാനമായി അംഗൻവാടി വിദ്യാർത്ഥി കെൻസ മെഹക്

ചാവക്കാട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ ഇൻ്റർനാഷണൽ കോൺവൊക്കേഷനിൽ പങ്കെടുത്ത് ചാവക്കാടിന് അഭിമാനമായി അകലാട് സ്വദേശി നാല് വയസ്സുകാരി കെൻസ മെഹക്. ഏഷ്യയിലെ അഞ്ച് രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അൻപത് പേരിൽ ഒരാളായാണ് കെൻസ മെഹക്

യമ്മി യാർഡ് 25 – രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി നാഷണൽ ഹുദാ സ്കൂൾ ഫുഡ് ഫെസ്റ്റ്

ഒരുമനയൂർ : നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് "യമ്മി യാർഡ്-25" സംഘടിപ്പിച്ചു. പ്രശസ്ത പാചക വിദഗ്ധൻ ഷമീം ഉദ്ഘാടനം ചെയ്തു. മാനേജർ അബൂബക്കർ, പ്രിൻസിപ്പൽ അബ്ദുൽ ബഷീർ, സെക്രട്ടറി എടി മുസ്തഫ, ട്രഷറർ കോയ ഹാജി,

ടാലന്റ് ടൈം – പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം : day2k25 - പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ടാലന്റ് ടൈം എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ജംഷീന അധ്യക്ഷത

ലോക പ്രണയ ദിനത്തിൽ “പ്രണയത്തിന്റെ നിറം ” പ്രകാശനം ചെയ്തു

പാവറട്ടി: സിനിമ സംവിധായകൻ സൈജോ കണ്ണനായ്ക്കലിന്റെ ആദ്യ കവിത സമാഹാരം പ്രണയത്തിൻ്റെ നിറം പ്രകാശിതമായി. ലോക പ്രണയ ദിനത്തിൽ വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രണയവും വിരഹവും വേദനയും സന്തോഷവും