mehandi new

സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് പാലയുർ സ്വദേശിയായ യുവാവ് മരിച്ചു

fairy tale

ചാവക്കാട്: കൈപ്പറമ്പ് പോന്നോരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് പാലയൂർ സ്വദേശിയായ യുവാവ് മരിച്ചു. എടക്കളത്തൂർ വീട്ടിൽ ജോസഫിൻ്റെ മകൻ ഓൾവിൻ (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പൊന്നോർ സ്വദേശി പാലയൂർ വീട്ടിൽ ജയ്റോമിന് (17) പരിക്കേറ്റു. ഇയാളെ മുളകുന്നത്തുകാവ്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെ   കൈപ്പറമ്പ് ഭാഗത്ത് നിന്നും പറപ്പൂർ ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് വായനശാലക്ക് സമീപത്തെ പോസ്റ്റിൽ  ഇടിച്ചത്. ഉടൻ തന്നെ പറപ്പൂർ ആക്ട്സ് ആംബുലൻസിൽ പ്രവർത്തകർ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓൾവിനെ രക്ഷിക്കാനായില്ല. ബോംബയിൽ ജോലി ചെയ്യുന്ന ഓൾവിൻ ദിവസങ്ങൾക്കു മുമ്പാണ് വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയത്.

Haji’s pharma

Comments are closed.