mehandi new

വയറുവേദനയും ശർദിയും രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു – മരണകാരണം വ്യക്തമല്ല ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു

fairy tale

ചാവക്കാട് : കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ ഷബീർ മകൾ നൗല നഫീസ(7) യാണ് പൊന്നാനിയിലെ കുട്ടികളുടെ ആശുപത്രിയിൽവെച്ച് ഇന്ന് മരിച്ചുത്.
പാടൂർ ടി ഐ ഇ സ്ക്കൂൾ 2-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നഫീസ.

planet fashion

രണ്ടു ദിവസമായി കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇന്നലെ മാതാവുമൊത്ത് പൊന്നാനിയിലുള്ള ബന്ധു വീട്ടിലേക്ക് പോവുകയും ഇന്ന് രാവിലെ വയറു വേദനയും ശർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ പതിനൊന്നു മണിയോടെ പൊന്നാനിയിലെ കുട്ടികൾക്കും അമ്മമാർക്കുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. മരണ കാരണം വ്യക്തമല്ലാത്തതിനാൽ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയും മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഞായറാഴ്ച ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.

Ma care dec ad

Comments are closed.