63 ചത്ത കോഴികളെ കണ്ടെത്തി – കേരള ഹലാൽ ചിക്കൻ സെന്റർ അടച്ചുപൂട്ടി


ചാവക്കാട് : കേരള ഹലാൽ ചിക്കൻ സെന്ററിൽ നിന്നും വിൽക്കാൻ വെച്ച 63 ചത്ത കോഴികളെ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. മുല്ലശേരി സ്വദേശി റാഫേലിന്റെ ഉടമസ്ഥതയിലുള്ള ചാവക്കാട് വഞ്ചിക്കടവിലെ കേരള ഹലാൽ ചിക്കൻ സെന്റർ എന്ന കടയിൽ നിന്നാണ് ഇന്ന് ചത്ത കോഴികളെ കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
ചത്തതും അസുഖമുള്ളതുമായ കോഴികളുടെയോ മൃഗങ്ങളുടെയോ ഇറച്ചി വിൽക്കാൻ പാടില്ലാത്തതാണെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരസഭ സെക്രട്ടറിയുടെ നിർദേശ പ്രകാരം കട അടച്ചുപൂട്ടി സീൽ ചെയ്തു.
ചാവക്കാട് നഗരത്തിലെ പല ഹോട്ടലുകളിലേക്കും കുറഞ്ഞ വിലയിൽ കോഴി ഇറച്ചി നൽകുന്നത് കേരള ഹലാൽ ചിക്കൻ സെന്ററാണ്.
പിടിച്ചെടുത്ത കോഴികളെ കുഴിച്ചു മൂടി.

Comments are closed.