mehandi new

മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി നിമേഷ് ഗുരുവായൂർ – ദേശീയ സംസ്ഥാന ജില്ലാ തലങ്ങളിൽ മൂന്നു മാസത്തിനിടെ പത്തു മെഡലുകൾ

fairy tale

ഗുരുവായൂർ : ദിവസങ്ങൾക്കു മുൻപ് ബീഹാറിലെ പാറ്റ്നയിൽ നടന്ന മിസ്റ്റർ ഇന്ത്യ 85 kg വിഭാഗം മത്സരത്തിൽ വെങ്കലം നേടി ഗുരുവായൂരിന്റെ അഭിമാനമായി നിമേഷ്. ശരീരസൗന്ദര്യ മത്സര വേദികളിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് ഈ മുപ്പത്തിയാറുകാരൻ. മൂന്നു മാസത്തിനിടെ സ്വർണ്ണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ പത്തോളം മെഡലുകളാണ് ദേശീയ, സംസ്ഥാന, ജില്ലാതല ശരീരസൗന്ദര്യ മത്സരങ്ങളിൽ ഗുരുവായൂർ എടപ്പുള്ളി സ്വദേശി നിമേഷ് സ്വന്തമാക്കിയത്. മാർച്ച്‌ 26 നായിരുന്നു പാറ്റ്നയിൽ മിസ്റ്റർ ഇന്ത്യ മത്സരം നടന്നത്.
ജനുവരി ഒൻപതിനു തമിഴ്നാട് അമ്പൂരിൽ നടന്ന മിസ്റ്റർ സൗത്ത് ഇന്ത്യ 75 kg വിഭാഗത്തിലും നിമേഷ് വെങ്കലം നേടിയിരുന്നു.

മാർച്ച്‌ 19 ന് എറണാകുളം പച്ചാളം പി ജെ ആന്റണി ഓഡിറ്റോറിയത്തിൽ നടന്ന ഓപ്പൺ കേരള ചാമ്പ്യൻഷിപ്പിൽ 80 kg വിഭാഗത്തിൽ സ്വർണ്ണവുമായി മിസ്റ്റർ കേരള പട്ടം ചൂടിയ നിമേഷ് മാർച്ച്‌ 21 ന് തൃശൂർ അത്താണി കൃപ ഓഡിറ്റോറിയത്തിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻ ഷിപ്പിലും സ്വർണ്ണം കരസ്ഥമാക്കി.

അയ്യന്തോൾ വനിത ഓഡിറ്റോറിയത്തിൽ നടന്ന മിസ്റ്റർ തൃശൂർ മത്സരത്തിൽ ചാമ്പ്യനായ നിമേഷ്, കൊച്ചി തോപ്പിൽ സ്റ്റേഡിയത്തിൽ നടന്ന കേരള ഫിസിക് അലയൻസ് 80 kg വിഭാഗത്തിലും മെൻസ് ക്‌ളാസിക് വിഭാഗത്തിലും സിൽവർ സ്വന്തമാക്കിയിരുന്നു.

ഭാര്യയും രണ്ടു മക്കളുമാണ് നിമേഷിന്റെ കുടുംബം. പേഴ്സ്ണൽ ട്രെയിനാറായി പ്രവർത്തിക്കുന്ന നിമേഷിന്റെ ബോഡി ബിൽഡിങ് വ്യായാമങ്ങൾ ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടക്കടുത്ത് പ്രവർത്തിക്കുന്ന അൽറീം അൽമാസ് ഫിറ്റ്നസ് സെന്ററിലാണ്.

planet fashion

Comments are closed.