mehandi new

ബ്ലാങ്ങാട് ബീച്ചിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു : നടപടി ആവശ്യപ്പെട്ട് പൗരാവകാശ വേദി

fairy tale

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ  പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു. പുലർച്ച സമയങ്ങളിലാണ് പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത്. അതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവാശ്യപ്പെട്ട് പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.

ടൂറിസ്റ്റുകളടക്കം നിരവധി പേർ ദിനംപ്രതി എത്തുന്ന ബീച്ചിൽ  ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് സംസ്‌കരണ  കേന്ദ്രത്തിലെത്തിക്കാൻ നഗരസഭ  ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും പലരും പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. ശുദ്ധവായുവും നല്ല അന്തരീക്ഷവും പ്രതീക്ഷിച്ച്  പ്രഭാതത്തിൽ വ്യായാമത്തിനായി നിരവധി പേരാണ് ചാവക്കാട് ബീച്ചിൽ എത്തുന്നത്. പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതു മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാൻ നഗരസഭാ ഹെൽത്ത് വിഭാഗം    പരിശോധനകൾ കർശനമാക്കണമെന്നും ഹെൽത്ത് സ്ക്വാഡിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും പൗരാവകാശ വേദി ആവശ്യപ്പെട്ടു.

planet fashion

Comments are closed.