mehandi banner desktop
Chavakkad online

കെ എസ് ആർ ടി സി ബസ്സിൽ നിന്നും തെറിച്ചു വീണ് അകലാട് സ്വദേശിയായ യുവതിക്കും കുഞ്ഞിനും പരിക്കേറ്റു

Ft

അകലാട് : കെ എസ് ആർ ടി സി ബസ്സിൽ നിന്നും തെറിച്ചു വീണ് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. അകലാട് മൊയ്തീൻ പള്ളി സ്വദേശി കൊട്ടാരപ്പാട്ട് ഹാദിബ (33), മകൾ മൂന്നു വയസ്സുകാരി സൈനബ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെ അകലാട് മൊയ്തീൻ പള്ളിക്ക് സമീപം ദേശീയപാതയിൽ എറണാകുളം പൊന്നാനി ബസ്സിൽ നിന്നാണ് അപകടം. എറണാകുളത്ത് നിന്നാണ് യുവതിയും കുഞ്ഞും ബസ്സിൽ കയറിയത്. വേഗത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സ്‌ വീശിയൊടിച്ചതോടെ മൊയ്തീൻ പള്ളി സ്റ്റോപ്പിൽ ഇറങ്ങുന്നതിനു വേണ്ടി കുഞ്ഞിനേയും എടുത്ത് എഴുനേറ്റ് നിൽക്കുകയായിരുന്ന യുവതിയും കുഞ്ഞും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഡോറിൽ ഇടിച്ച് യുവതിയുടെ തലക്ക് സാരമായ പരിക്കുണ്ട്. അകലാട് മൂന്നയിനി വി കെയർ ആമ്പുലൻസിന്റെ സഹായത്തോടെ ഇരുവരെയും മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Jan oushadi

Comments are closed.