mehandi banner desktop

സേവ് കടപ്പുറം – തീരോത്സവത്തിൽ എസ് ഡി പി ഐ പന്തംകൊളുത്തി പ്രതിഷേധം

fairy tale

തൊട്ടാപ്പ്,: കടപ്പുറം പഞ്ചായത്ത് സംഘടിപ്പിച്ച തീരോത്സവം ബീച്ച് ഫെസ്റ്റ് സമാപന സമ്മേളന മൈതാനിയിൽ കടൽ ഭിത്തി നിർമ്മിക്കൂ കടപ്പുറത്തെ രക്ഷിക്കൂ എന്ന  മുദ്ര്യവാക്യമുയർത്തി എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകുളത്തി പ്രതിഷേധം നടത്തി. കടൽ കയറുമ്പോൾ അതിഥികളെ പോലെ വന്ന് വാഗ്ദാനങ്ങൾ മാത്രം നൽകി രണ്ട് ലോഡ് കരിങ്കല്ലടിച്ച് പോവുന്ന അധികാരികളുടെ  പരിഹാസത്തിനെതിരെയുള്ള മുന്നറിയിപ്പായാണ് തീരോത്സവം മൈതാനിയിലെ കടലോരത്ത് പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. 

planet fashion

എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഷാജഹാൻ,   സെക്രട്ടറി റിയാസ് പി കെ  ജോ. സെക്രട്ടറി ഷഫീഖ്,  ട്രഷറർ നിസാമുദ്ദീൻ അഞ്ചങ്ങാടി, മണ്ഡലം ജോ. സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, കമ്മറ്റി അംഗങ്ങളായ  സലാഹുദ്ദീൻ പി എച്ച്, ഹനീഫ പി എച്ച്, ഇല്യാസ് തൊട്ടാപ്പ് എന്നിവർ നേതൃത്വം നൽകി.

Comments are closed.