കുടുംബ ഘടനയിൽവീടും വൃദ്ധരും മാത്രമായി – എം എൻ കാരശ്ശേരി

പുന്നയൂർക്കുളം: മതങ്ങളെല്ലാം കുടുംബ മഹിമയെക്കുറിച്ച് പറഞ്ഞു, മനുഷ്യരും പ്രകൃതിയും ഉൾപ്പെട്ടതാണ് കുടുംബമെന്ന് കവികളും എഴുതി. കൂട്ടുകുടുംബം തകരുകയും വീടും വൃദ്ധരും മാത്രമായി കുടുംബ ഘടന മാറുകയും ചെയ്ത കേരളത്തിൽ ഉള്ള കുടുംബത്തെ എങ്ങനെ രക്ഷിക്കാമെന്നതാണ് ആലോചനയെന്ന് ഡോ. എം എൻ കാരശ്ശേരി. കമല സുരയ്യ സ്മാരക സമുച്ചയത്തിൽ പ്രവാസി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിൻ്റെ ആദ്യ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. ഡോ. ഖദീജ മുംതാസ് പുസ്തകം ഏറ്റുവാങ്ങി. പുന്നയൂർക്കുളം സാഹിത്യ സമിതി പ്രസിഡൻ്റ് ഉമർ അറക്കൽ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ മങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി.

മോഹൻബാബു കൃതി പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ഹസ്സൻ തളികശ്ശേരി, പി ഗോപാലൻ, ടി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. രാജേഷ് കടാമ്പുള്ളി സ്വാഗതവും ഷാജൻ വാഴപ്പുള്ളി നന്ദിയും പറഞ്ഞു.

Comments are closed.