കേന്ദ്ര ബജറ്റ് കടലാമയെങ്കിൽ സംസ്ഥാന ബജറ്റ് കുഴിയാന : സി എച്ച് റഷീദ്

ചാവക്കാട് : കേരളത്തെ പൂർണമായി അവഗണിച്ച കേന്ദ്ര ബജറ്റ് കടലാമയെങ്കിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രഹസനങ്ങൾ നിറഞ്ഞ കുഴിയാനയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്.

നീതിനിഷേധങ്ങൾക്ക് എതിരെ’ എന്ന പ്രമേയവുമായി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ് ഇ യു ) സംസ്ഥാന പ്രസിഡണ്ട് സിബി മുഹമ്മദ് നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ 10 വർഷം ഭരണത്തിലുണ്ടായിട്ടും സർക്കാർ ജീവനക്കാർക്ക് വേണ്ടി യാതൊരു നടപടിയും സ്വീകരിക്കാതെ ദുരിതം സമ്മാനിച്ച സംസ്ഥാന സർക്കാർ ഭരണത്തിന്റെ അവസാന മണിക്കൂറിൽ സർക്കാർ ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനായി ചില വാഗ്ദാനങ്ങളുമായി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഈ കാപട്യം സർക്കാർ ജീവനക്കാർ തിരിച്ചറിയുമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പുറന്തള്ളാൻ സർക്കാർ ജീവനക്കാരും കുടുംബങ്ങളും മുൻപന്തിയിലുണ്ടാകുമെന്നും ഐക്യ ജനാധിപത്യമുന്നണി അധികാരത്തിലെത്തിയാൽ കവർന്നെടുത്ത സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയേറ്റ് മെമ്പർ ടി എം ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം മനാഫ് മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി വി ഉമ്മർ കുഞ്ഞി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റനും എസ് ഇ യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആമിർ കോഡൂർ വിഷയാവരണം നടത്തി
എസ് ഇ യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കുന്നുമ്മൽ, ബീരു പി മുഹമ്മദ്, സെക്രട്ടറിയേറ്റ് മെമ്പർമാരായ സലീം ആലിക്കൽ, അബ്ദുള്ള ബാബു, ജില്ലാ പ്രസിഡണ്ട് അബ്ദുല്ല കൊച്ചിക്കാരൻ, എസ് ടി യു മണ്ഡലം പ്രസിഡണ്ട് വി പി മൻസൂറലി, പെൻഷനേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി ഹംസ മന്ദലംകുന്ന്, എംഎസ്എഫ് ജില്ലാ ട്രഷറർ അഡ്വക്കറ്റ് നാസിഫ്, ചാവക്കാട് നഗരസഭ കൗൺസിലർ ആരിഫ് പാലയൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
എസ് ഇ യു നേതാക്കളായ മുഹമ്മദ് സിദ്ദീഖ്, സുധീർ, അനൂപ്, ശ്രീകുമാർ, പി എം ഇസ്മയിൽ, അലി കരുവാരകുണ്ട്, നൗഷാദ് എസ് എൻ പുരം, പി വി ദിലീപ് കുമാർ, ഷെഫീഖ് ആർ കെ, ഹക്കീം കുമാരൻ പടി, റിയാസ് ചാവക്കാട്, സുമയ്യ എന്നിവർ സംബന്ധിച്ചു. എസ് ഇ യു ചാവക്കാട് താലൂക്ക് പ്രസിഡണ്ട് കെ കെ അലിമോൻ സ്വാഗതവും ജനറൽ സെക്രട്ടറി ഫൽഗുണൻ നന്ദിയും പറഞ്ഞു

Comments are closed.