പുതുയുഗ യാത്ര : ചാവക്കാട് 1500 മത്സ്യത്തൊഴിലാളികൾ പങ്കെടുക്കും

ചാവക്കാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രാ പ്രചരണത്തിന്റെ ഭാഗമായി അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. 1500 മത്സ്യത്തൊഴിലാളികളെ പുതുയുഗ യാത്രയിൽ പങ്കെടുപ്പിക്കാൻ തീരുമാനം. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ എം അലാവുദ്ദീൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി മുസ്താഖ് അലി അധ്യക്ഷത വഹിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ ഡി വീരമണി, സി വി സുരേന്ദ്രൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ വി സുജിത്ത്, ഡിസിസി ജനറൽ സെക്രട്ടറി സി എ ഗോപ പ്രതാപൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, പി കെ കബീർ, പി കെ ഷൗക്കത്ത്, സി എസ് രമണൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.