mehandi banner desktop

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ

fairy tale

കടപ്പുറം : അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുനക്കക്കടവിൽ റഹ്മാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പള്ളത്ത് ബിരുമകൻ അസ്ഹർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർക്കാണ് ഗുരുതരമായ ഭക്ഷ്യ വിഷബാധയേറ്റത്.

planet fashion

കടപ്പുറം അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുടുംബത്തിലെ ആറുപേർക്കും ഭക്ഷ്യ വിഷബാധയേറ്റതെന്ന് പറയുന്നു.

അസ്റിഹറിന്റെ നില ഗുരുതരമായതിനാൽ തൃശ്ശൂർ അമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസ്ഹറിന്റെ സഹോദരിയും കുട്ടികളും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി. പൊതുജനത്തിന്റെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന വിധത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് കെ എച്ച് ഷാജഹാൻ, മണ്ഡലം സെക്രട്ടറി മുസമ്മിൽ, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷഫീദ് ബ്ലാങ്ങാട്, കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് മുനീർ അമ്പലത്ത് എന്നിവർ ആശുപത്രിയിൽ എത്തി രോഗികളെയും ബന്ധുക്കളെയും സന്ദർശിച്ചു.

Comments are closed.