എടക്കഴിയൂരിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത 66ൽ എടക്കഴിയൂരിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എടക്കഴിയൂർ കാജാ കമ്പനി അണ്ടർ പാസിന് മുകളിൽ ഇന്ന് രാവിലെ 7 മണിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ തിരൂർ ആലിങ്ങൽ സ്വദേശി ഇടശ്ശേരി വീട്ടിൽ ഇബ്രാഹിമിന് (42) പരിക്കേറ്റു.

നിയന്ത്രണം വിട്ട ടാങ്കർ റോഡിലെ ഡിവൈഡറിൽ ഇടിച്ച കയറി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇബ്രാഹിമിനെ ഉടൻ തന്നെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പമ്പിൽ ഇന്ധനം ഇറക്കി തിരിച്ചുപോകുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ പെട്രോൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Comments are closed.