mehandi banner desktop

നഗരസഭ പണിതുടങ്ങി; ചാവക്കാട് മിനി വാഗമൺ ഉൾപ്പെടെയുള്ള പദ്ധതിക്ക് തുടക്കമായി

fairy tale

ചാവക്കാട് : നഗരസഭാ പരിധിയിലെ തീരദേശ മേഖലയുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ട് ചാവക്കാട് നഗരസഭ ആവിഷ്കരിച്ച വിപുലമായ പദ്ധതിക്ക് തുടക്കമായി. ചാവക്കാട് നഗരസഭയുടെ തെക്കേ അതിർത്തിയായ കടപ്പുറം പഞ്ചായത്ത് മുതൽ വടക്കേ അതിർത്തിയായ പുന്നയൂർ പഞ്ചായത്ത് വരെയുള്ള 23, 24, 27, 28, 30, 32, 33, 1 എന്നീ വാർഡുകൾ ഉൾപ്പെടുന്ന തീരപ്രദേശത്തെ സംരക്ഷിക്കുന്നതിനായുള്ള നടപടികളാണ് നഗരസഭ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേമ്പറിൽ പ്രത്യേക ആസൂത്രണ യോഗം ചേർന്നു. യോഗത്തിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ , സെക്രട്ടറി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

planet fashion

​തീരദേശ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം, 23, 24 വാർഡുകളിൽ ഉൾപ്പെടുന്ന ‘മിനി വാഗമൺ’ എന്നറിയപ്പെടുന്ന പ്രദേശത്തെ ജൈവവൈവിധ്യവും ഗ്രീൻ ബെൽറ്റും നിലനിർത്തുന്നതിനും നഗരസഭ മുൻഗണന നൽകുന്നുണ്ട്. പ്രദേശം പൂർണ്ണമായും സുരക്ഷിതവും മാലിന്യമുക്തവും വിനോദസഞ്ചാര സൗഹൃദവുമാക്കി മാറ്റാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

​പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തീരദേശ മേഖലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ( റവന്യൂ, പോലീസ്, കോസ്റ്റൽ പോലീസ്, ഫോറസ്റ്റ്, ഫിഷറീസ് ) സഹകരണത്തോടെ സമഗ്രമായ ലാൻഡ് സർവ്വേ നടത്തുന്നതിനും യോഗം തീരുമാനിച്ചു. മിനി വാഗമൺ പ്രദേശത്ത് നട്ടുപിടിപ്പിച്ചിട്ടുള്ളതും സംരക്ഷിക്കേണ്ടതുമായ മരങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരശേഖരണവും ഈ സർവ്വേയുടെ ഭാഗമായി നടക്കും.

Comments are closed.