mehandi banner desktop

സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 3 വർഷം കഠിന തടവും 30,000 രൂപ പിഴയും

fairy tale

ചാവക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗി പീഡനം നടത്താൻ ശ്രമിച്ച 60 വയസ്സുകാരന് 3 വർഷം കഠിനതടവിനും 30,000/- രൂപ പിഴയും വിധിച്ചു. തളിക്കുളം വില്ലേജ്, തമ്പാൻകടവ് ദേശത്തു കൂട്ടൻപാറൻ വീട്ടിൽ സുബ്രഹ്മണ്യൻ (60) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2019 വർഷത്തിൽ സ്കൂൾ വെക്കേഷൻ സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടക്കാത്ത പക്ഷം 3 മാസം കൂടി അധിക തടവ് അനുഭവിക്കണം. വാടാനപ്പിള്ളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

planet fashion

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ എം ആർ സിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Comments are closed.