mehandi banner desktop
Chavakkad online

എല്‍ ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

Ft

ഗുരുവായൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സി പി ഐ എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി പി. കെ രാജേശ്വരൻ അധ്യക്ഷനായി. സ്ഥാനാർത്ഥി എൻ.കെ അക്ബർ, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്, എം കൃഷ്ണദാസ്, ടി. ടി ശിവദാസ്, എം.എ ഹാരിസ് ബാബു, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ. പി മുഹമ്മദ് ബഷീർ, എൽ ഡി എഫ് കൺവീനർ പി. കെ സെയ്താലിക്കുട്ടി, എല്‍ ഡി എഫ് നേതാക്കളായ പി.ഐ സൈമണ്‍, ടി. പി ഷാഹു, സി ഖാദര്‍, ആര്‍.ടിഎ ഗഫൂര്‍, ഷീജപ്രശാന്ത്, അഡ്വ. കെ.വി മോഹനകൃഷ്ണന്‍, ആര്‍.വി ഷരീഫ്, എം മോഹന്‍ദാസ്, ആര്‍.വി മജീദ് എന്നിവർ സംസാരിച്ചു.

Jan oushadi

.

Comments are closed.