mehandi banner desktop

ഗുരുവായൂരിൽ ബി ഗോപാലകൃഷ്ണൻ ബി ജെ പി സ്ഥാനാർഥി

fairy tale

ചാവക്കാട് : ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് തൃശ്ശൂർ ചേറൂർ സ്വദേശി ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ എൻ ഡി എ സ്ഥാനാർഥി. നിയമബിരുദവും (എൽ.എൽ.ബി) ബിരുദാനന്തര ബിരുദവും (എം.എ) നേടിയ അദ്ദേഹം, തൃശ്ശൂർ ബാർ കൗൺസിലിലെ അഭിഭാഷകനാണ്. 2008 മുതൽ 2011 വരെ ബി.ജെ.പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആയും അതിനുമുൻപ് ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2016 മുതൽ 2019 വരെ പാർട്ടിയുടെ സംസ്ഥാന വക്താവായും, 2019 മുതൽ 2022 വരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടിയിട്ടുണ്ട്. 2014-ൽ ചാലക്കുടിയിൽ നിന്നും ലോക്‌സഭയിലേക്കും, 2016-ൽ തൃശ്ശൂരിൽ നിന്നും, 2021-ൽ ഒല്ലൂരിൽ നിന്നും നിയമസഭയിലേക്കും മത്സരിച്ചു.

planet fashion

Comments are closed.