mehandi banner desktop

തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും നഷ്ടപരിഹാരവും നല്‍കാന്‍ കാജ കമ്പനി അധികൃതര്‍ തയ്യാറാകണം – സിഐടിയു

fairy tale

ചാവക്കാട്: ബീഡി നിര്‍മ്മാണ യൂണിറ്റുകള്‍ നിര്‍ത്താലാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ നഷ്ടപെടുകയും നിരാലംബരാവുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക്  ഗ്രാറ്റുവിറ്റിയും നഷ്ടപരിഹാരവും  നല്‍കാന്‍ കാജ കമ്പനി അധികൃതര്‍ തയ്യാറാകണമെന്ന് സിഐടിയു ചാവക്കാട് ഏരിയാ  സമ്മേളനം ആവശ്യപ്പെട്ടു. യു ഡി എഫ് സര്‍ക്കാര്‍ ബീഡിക്ക് മാത്രം ഏര്‍പ്പെടുത്തിയ 14 ശതമാനം അധിക സെസ്സ് പിന്‍വലിക്കുക, മത്സ്യമേഖലയെ തകര്‍ക്കുന്ന ഡോ. അയ്യപ്പന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളികളയുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  സിഐടിയു ജില്ലാ സെക്രട്ടറി എം എം  വര്‍ഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം കൃഷ്ണദാസ് അധ്യക്ഷനായി. മികച്ച അംഗന്‍വാടി  ടീച്ചറായി തെരഞ്ഞെടുത്ത അയ്യപ്പത്ത് സരസ്വതിയെ സമ്മേളനത്തില്‍  സിപിഐ എം ജില്ലാ കമ്മിറ്റിയംഗം  ബാബു എം പാലിശ്ശേരി ആദരിച്ചു.  സിഐടിയു ചാവക്കാട് ഏരിയാ സെക്രട്ടറി എന്‍ കെ അക്ബര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി ടി ശിവദാസ്, എ എച്ച് അക്ബര്‍, കെ പി വിനോദ്, കെ എം അലി, ആര്‍ വി ഇക്ബാല്‍, എന്‍ വി സോമന്‍, പി പി നാരായണന്‍, പ്രിയ മനോഹരന്‍, എ എസ് മനോജ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി ടി ശിവദാസ് (പ്രസിഡന്റ്), എ എസ് മനോജ്, എന്‍ വി സോമന്‍, പ്രിയമനോഹരന്‍, വി പി അബു(വൈസ് പ്രസിഡന്റ്), എന്‍ കെ അക്ബര്‍(സെക്രട്ടറി), ആര്‍ വി ഇക്ബാല്‍, കെ പി വിനോദ്, വസന്തവേണു, ടി ബി ദയാനന്ദന്‍(ജോയിന്റ് സെക്രട്ടറി), കെ എം അലി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

planet fashion

Comments are closed.