mehandi banner desktop

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം തിരുവത്ര സ്വദേശികളായ 6 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

fairy tale

വാടാനപ്പള്ളി : തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രികരായ ആറ് പേർക്ക് പരീക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി അലി (64), ഭാര്യ ഷഹർബാൻ, (55), മക്കളായ കദീജ (22), ഫാത്തിമ ( 18 ), ഐഷ (10), സുഹൃത്ത് അബ്ദുൾ മജിദ് (60) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം

planet fashion

സഹചാരി സെന്റർ, ആക്ട്സ് വാടാനപ്പള്ളി, ലെവൽ ഓഫ് കെയർ, ബിലീവർ , കയ്യാലാസ് എന്നീ ആംബുലൻസുകളിൽ പരിക്കേറ്റവരെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ അലിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Comments are closed.