mehandi banner desktop
Chavakkad online

അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

Ft

വടക്കേകാട് : അമൽ ഇംഗ്ലീഷ് സ്‌കൂളിലെ വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘മെറിറ്റ് ഡേ’ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. കുഞ്ഞുമുഹമ്മദ് പുലാവത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ മേഖലയിൽ അമൽ സ്‌കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്‌കൂൾ പ്രിൻസിപ്പൽ ഗഫൂർ നാലകത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ, ഉപഹാരങ്ങൾ, ക്യാഷ് പ്രൈസ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. അമൽ ഭാരവാഹികളായ ജോയിന്റ് സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, ട്രഷറർ കെ.വി ഹനീഫ്, അബ്ദുൽ റഹ്‌മാൻ കുന്നുംകാട്ടിൽ, പിടിഎ പ്രസിഡന്റ് ഷഹീർ എന്നിവർ സംബന്ധിച്ചു.സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഡോ. ഹരിദയാൽ, വൈസ് പ്രിൻസിപ്പൽ ലിഷ അനിൽ, എൽ. പി. കോർഡിനേറ്റർമാരായ ശബ്ന, സ്വഫൂറ, കെ.ജി. കോർഡിനേറ്റർ മുന മുഹമ്മദലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Jan oushadi

Comments are closed.