mehandi banner desktop

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം – പോലീസ് അന്വേഷണം ആരംഭിച്ചു

fairy tale

ചാവക്കാട്: കഴിഞ്ഞ ഒക്ടോബറിൽ വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു എന്ന നിലയിലായിരുന്നു അന്ന് പോലീസും നാട്ടുകാരും സംഭവത്തെ കണ്ടത്. വട്ടേക്കാട് കണ്ടാരശ്ശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ്‌ റസൽ (15) ന്റെ മരണത്തെ കുറിച്ചാണ് കോടതി ഉത്തരവ് പ്രകാരം പുനരന്വേഷണം ആരംഭിച്ചത്.

planet fashion

തൃത്തല്ലൂർ കമല നെഹ്‌റു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ റസലിനെ ഒക്ടോബർ 7 ചൊവ്വാഴ്ച്ച ഉച്ചതിരിഞ്‌ കാണാതാവുകയായിരുന്നു. രാത്രിയായിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ ഒരുമനയൂർ ലോക്ക് പരിസരത്തു മൊബൈൽ ഫോൺ ഉള്ളതായി മനസ്സിലാക്കുകയും തുടർന്ന് ലോക്ക് പരിസരത്തെ പൊന്തക്കാടുകൾ, ഒഴിഞ്ഞു കിടക്കുന്ന വള്ളങ്ങൾ എന്നിവയിൽ നാട്ടുകാരും പോലീസും തിരച്ചിൽ നടത്തി. 

ഇതിനിടെയാണ് പള്ളിക്കുളത്തിന്റെ കരയിൽ ചെരിപ്പും ഡ്രസ്സും കണ്ടതായി ചിലർ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് പള്ളിയിലെ സി സി ക്യാമറ പരിശോദിച്ചു. വൈകുന്നേരം അഞ്ചര മണിയോടെ രണ്ടു കുട്ടികൾ കുളത്തിൽ കുളിക്കാൻ ഇറങ്ങുന്നതായി കണ്ടെത്തി. കുളത്തിൽ നീന്തി കളിച്ചതിനു ശേഷം റസൽ കരക്ക് കയറുന്നതും തുടർന്ന് വീണ്ടും കുളത്തിലേക്ക് ഇറങ്ങുന്നതും കാണുന്നുണ്ട്. പിന്നീട് റസലിന്റെ സുഹൃത്ത് കരക്ക് കയറി ധൃതിയിൽ പോകുന്നതാണ് കാണുന്നത്. രണ്ടു പേരിൽ ഒരാൾ മാത്രം പോകുന്നതാണ് സി സി കേം ദൃശ്യങ്ങളിൽ കാണുന്നത്. ഉടൻതന്നെ പോലീസ് ഗുരുവായൂർ ഫയഫോഴ്‌സിൽ വിവരമറിയിക്കുകയും ബുധനാഴ്ച്ച പുലർച്ചെ ഒന്നരമണിയോടെ  മുഹമ്മദ്‌ റസലിന്റെ  മൃതദേഹം കുളത്തിൽ കണ്ടെത്തുകയുമായിരുന്നു.

എന്നാൽ സി സി കേം ദൃശ്യങ്ങളിൽ രണ്ടുപേർ കുളക്കരയിൽ എത്തുന്നതും കൂട്ടുകാരൻ തനിയെ തിരിച്ചു പോകുന്നതും, മേഖലയിലെ മറ്റൊരു സിസി കേം ദൃശ്യത്തിൽ റസലിനെ തള്ളിയിട്ട ബാലൻ റോഡിലൂടെ ഓടിപ്പോകുന്ന ദൃശ്യവും കാണുന്നുണ്ട്. പോലീസും നാട്ടുകാരും റസലിനായി തിരച്ചിൽ നടത്തുമ്പോൾ യാതൊന്നും അറിയാത്ത പോലെ കൂട്ടുകാരൻ സുഖമായി കിടന്നുറങ്ങുകയായിരുന്നു എന്നാണ് റസലിന്റെ കുടുംബം പറയുന്നത്. മരണത്തിനു മുൻപ് റസൽ തന്റെ മൊബൈലിൽ പകർത്തിയ ചില വീഡിയോകൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതായി ബന്ധുക്കൾ പറയുന്നു.

റസലിന്റെ മാതാവ് റംസി അഡ്വക്കേറ്റ് രാമചന്ദ്രൻ മുഖേന നൽകിയ പരാതിയെ തുടർന്നാണ് ചാവക്കാട് കോടതി ബി എൻ എസ് എസ് 175(3) പ്രകാരം അന്വേഷണത്തിനു ഉത്തരവിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ചാവക്കാട് പോലീസ് ഇന്ന് തിങ്കളാഴ്ച ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളം പരിസരത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മൊഴിയെടുക്കുന്നതിനായി ചാവക്കാട് സ്റ്റേഷനിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടതായി റസലിന്റെ ബന്ധുക്കൾ പറഞ്ഞു.

Comments are closed.