mehandi banner desktop
Chavakkad online

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി

Ft

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം അധ്യാപിക കെ.ദേവയാനി ടീച്ചറാണ് ദേവസ്വം ഭരണസമിതി അംഗം സി. മനോജ് കൃഷ്ണമുടി ഏറ്റുവാങ്ങി ഇന്ന് വൈകുന്നേരം നട തുറന്ന് ശീവേലി കഴിഞ്ഞ നേരത്തായിരുന്നു സമർപ്പണ ചടങ്ങ്കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കൃഷ്ണനാട്ടം കളിയോഗംആശാൻ രമേശൻ കരുമത്തിൽ, വേഷം ആശാൻ എം.വി.ഉണ്ണിക്കൃഷ്ണൻ, ക്ഷേത്രം അസി.മാനേജർ ഇ. സുന്ദരാജ്, കൃഷ്ണനാട്ടം കോപ്പുകളുടെ ചുമതലയുള്ള പി.മുരളികൃഷ്ണൻ, കോസ്റ്റും മേക്കർ കെ.ശങ്കരനാരായണൻ,എന്നിവർ സന്നിഹിതരായിരുന്നു ഇന്ന് രാത്രി ക്ഷേത്രത്തിൽ നടക്കുന്ന കൃഷ്ണനാട്ടം അവതാരം കളിയിൽ ഈ കൃഷ്ണ മുടി ധരിച്ചാവും കൃഷ്ണവേഷം രംഗത്ത് വരിക.

Jan oushadi

Comments are closed.