mehandi banner desktop

വോട്ടിംഗ് മെഷീനുകൾ  സ്ട്രോങ്ങ്‌ റൂമിൽ ഭദ്രം – ഗുരുവായൂർ, മണലൂർ, കുന്നംകുളം വോട്ടെണ്ണൽ ശ്രീകൃഷ്ണ കോളേജിൽ

fairy tale

ചാവക്കാട് : ജനവിധി രേഖപ്പെടുത്തിയ ഗുരുവായൂർ മണ്ഡലത്തിലെ 232, മണലൂർ മണ്ഡലത്തിലെ 235, കുന്നംകുളം മണ്ഡലത്തിലെ 206 വോട്ടിംഗ് മെഷീനുകൾ ഉൾപ്പെടെ 673 വോട്ടിംഗ് മെഷനുകളും അനുബന്ധ സാമഗ്രികളും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സ്ട്രോങ്ങ്‌ റൂമിൽ വെച്ച് സീൽ ചെയ്തു. വ്യാഴാഴ്ച്ച പോളിംഗ് പൂർത്തിയായതിനു ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ആദ്യ മെഷീൻ രാത്രി 7. 15 ന് ശ്രീകൃഷ്ണ കോളേജിൽ എത്തി. മൂന്നു മണ്ഡലങ്ങളിൽ നിന്നുള്ള മുഴുവൻ വോട്ടിംഗ് മെഷീനും ശ്രീകൃഷ്ണ കോളേജിൽ എത്തുമ്പോൾ രാത്രി 11 മണിയായി. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടു മണിക്കാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്ട്രോങ്ങ്‌ റൂം സീൽ ചെയ്തത്. റിട്ടേണിംഗ് ഓഫീസർ എസ് ഷീബ, അസി. റിട്ടേണിംഗ് ഓഫീസർ ടി ആർ സംഗീത് എന്നിവർ മേൽനോട്ടം വഹിച്ചു. വോട്ടെണ്ണൽ ദിനമായ മെയ്‌ 4 വരെ കോളേജിലെ സ്ട്രോങ്ങ്‌ റൂമിനു പോലീസ് സുരക്ഷ നൽകും. ഗുരുവായൂർ, മണലൂർ, കുന്നംകുളം മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ശ്രീകൃഷ്ണ കോളേജിലാണ് നടക്കുക.

planet fashion

Comments are closed.