വിഷുദിനത്തിൽ സമൃദ്ധിയുടെ വിളവെടുപ്പ്; വാസന്തിന്റെ ജൈവകൃഷി ശ്രദ്ധേയമാകുന്നു

ചാവക്കാട്: വിഷുദിനത്തിൽ നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായി ചാവക്കാട് നഗരസഭയിലെ വാർഡ് 9 ൽ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി. നഗരസഭ ഒമ്പതാം വാർഡിലെ ആച്ചാണത്ത് റോഡിന് സമീപം നഗരസഭാ ഹെൽത്ത് ജീവനക്കാരനായ വാസന്തിന്റെ തോട്ടത്തിലാണ് വിഷുപ്പുലരിയിൽ വിളവെടുപ്പ് നടന്നത്.വാർഡ് കൗൺസിലർ ഷെർമിള സത്താർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആച്ചാണത്ത് റോഡിന് സമീപമുള്ള ഏകദേശം 20 സെന്റ് സ്ഥലത്ത് കഴിഞ്ഞ ആറുമാസമായി വാസന്ത് നടത്തിവരുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ മികച്ച വിളവ്.പൂർണ്ണമായും ജൈവരീതിയിൽ തയ്യാറാക്കിയ തോട്ടത്തിൽ ചീര, വഴുതന, കൈപ്പക്ക (പാവയ്ക്ക), തക്കാളി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ചടങ്ങിൽ ചാവക്കാട് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ (HS) ദിലീപ്, കെ.വി., സത്താർ, സിമ്പൻ എന്നിവർ പങ്കെടുത്തു. രാസകീടനാശിനികളില്ലാത്ത പച്ചക്കറികൾ സ്വന്തം മണ്ണിൽ വിളയിച്ചെടുക്കുന്ന വാസന്തിന്റെ ഈ കൃഷിരീതി നാട്ടുകാർക്കും മറ്റ് ജീവനക്കാർക്കും മാതൃകയാണ്.


Comments are closed.