mehandi banner desktop

പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അകലാട് സ്വദേശി മരിച്ചു

fairy tale

​ചാവക്കാട് : ചാവക്കാട്-പൊന്നാനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശിയായ യുവാവ് മരിച്ചു. അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.45-ഓടെ പൊന്നാനി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.

planet fashion

​ശിഹാബ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പൊന്നാനിയിലെ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

​മൃതദേഹം നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments are closed.