ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ ചന്ദനക്കുടം നേർച്ച ആഘോഷപൂർവ്വം സമാപിച്ചു

ചാവക്കാട് : ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ നടന്ന വർണ്ണാഭമായ ചന്ദനക്കുടം നേർച്ച ആഘോഷങ്ങൾ സമാപിച്ചു. നാടിൻ്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകളാണ് ആഘോഷങ്ങളിൽ പങ്കുചേരാൻ എത്തിയത്. പ്രദേശത്തെ പ്രമുഖ ക്ലബ്ബുകളായ മഹാത്മ ബ്രദേഴ്സ്, യുണൈറ്റഡ് ചലഞ്ചേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നയനമനോഹരമായ കാഴ്ചകൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും അണിനിരന്ന കാഴ്ചകൾ പുലർച്ചയോടെ ജാറത്തിൽ എത്തിച്ചേർന്നതോടെയാണ് നേർച്ചയുടെ ചടങ്ങുകൾക്ക് ഔദ്യോഗികമായി സമാപനമായത്.ചന്ദനക്കുടം നേർച്ച ആഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻ്റ് എ.എ ഷെഫീർ, ജനറൽ സെക്രട്ടറി കെ.എം ആഷിഫ്, കെ.എം ബദറുദ്ധീൻ, ആർ.കെ അബ്ദുൽ റഹ്മാൻ, എൻ.എം അൻവർ, വി.എം അബ്ദുൽ സലാം എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. അടുത്ത വർഷത്തെ ചന്ദനക്കുടം നേർച്ച 2027 മാർച്ചിൽ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


Comments are closed.