ഗുരുവായൂരപ്പന് കൃഷ്ണനാട്ടം രൂപം വഴിപാടായി സമർപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ഇഷ്ട കലാരൂപമായ കൃഷ്ണനാട്ടത്തിലെ അവതാരം കഥയിലെ പൂതനാമോക്ഷത്തിൽ പൂതന കൈയിലേന്തുന്ന കൃഷ്ണൻ്റെ പ്രതിമ വഴിപാടായി സമർപ്പിച്ചു. ക്ഷേത്രകലാനിലയം കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കർ ശങ്കരനാരായണനാണ് പ്രതിമ നിർമ്മിച്ചത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഏറ്റുവാങ്ങി.കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, ക്ഷേത്രം അസി. മാനേജർ സി.ആർ. ലെജുമോൾ എന്നിവർ സന്നിഹിതരായി.


Comments are closed.