mehandi banner desktop

ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയം പുതുക്കിപ്പണിയുന്നു: നിർമാണം അടുത്തയാഴ്ച ആരംഭിക്കും

fairy tale

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ സ്റ്റേജ്‌ സംവിധാനം ആരംഭിക്കും. കുംഭകോണത്തുള്ള ശ്രീ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ വഴിപാടായിട്ടാണ് പുനർനിർമ്മാണം.സമർപ്പണത്തിന് ദേവസ്വം ഭരണസമിതി അനുമതി നൽകി. അടുത്തയാഴ്ച നിർമാണമാരംഭിക്കും. സ്കൂൾ അവധിക്കാലമായതിനാൽ ഓഡിറ്റോറിയത്തിൽ ഒരു ദിവസംപോലും ഒഴിവില്ലാത്ത വിധം നൃത്തപരിപാടികൾ ബുക്കുചെയ്തിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഓഡിറ്റോറിയത്തിലെ ബുക്കുചെയ്ത നൃത്തപരിപാടികളൊന്നും മുടങ്ങില്ല. നിർമാണം പൂർത്തിയാക്കുന്നതുവരെ പരിപാടികൾ അവതരിപ്പിക്കാൻ താത്കാലികമായി സ്റ്റേജ് സജീകരിച്ചിട്ടുണ്ട്. 2,000 ചതുരശ്രയടിയുള്ളതാണ് പുതിയ സ്റ്റേജ്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ഗ്രീൻമുറികൾ, അത്യാധുനിക ശബ്ദ-വെളിച്ച സംവിധാനങ്ങൾ, പ്രാഥമിക കാര്യങ്ങൾക്കുള്ള സംവിധാനം തുടങ്ങിയവ പുതിയ നിർമ്മാണത്തിൽ ഉൾപ്പെടും. എപ്പോൾ വേണമെങ്കിലും അഴിച്ചുമാറ്റാവുന്ന തരത്തിലുള്ള നിർമാണ സാമഗ്രികളാണ് ഉപയോഗിക്കുന്നത്.

planet fashion

Comments are closed.