നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക – വെൽഫെയർ പാർട്ടി

ചാവക്കാട് : നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ചാവക്കാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന സമിതിയഗം. എം. കെ. അസ്ലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽഉസ്മാൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി. ഒ.കെ റഹീം സ്വാഗതവും മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി സമാപനവും നിർവഹിച്ചു. ചാവക്കാട് മുനിസിപ്പൽ കൗൺസിലർ സുജാതസത്യൻ, ഉമ്മർ പാപ്പാളി, മുസ്തഫ കമാൽ, കെ. വി അലിഖാൻ, മുസ്തഫ പഞ്ചവടി, സലാം മുതുവട്ടൂർ സുബൈറ റസാക്ക്, ജമാൽ കെ പാലയൂർ എന്നിവർ നേതൃത്വം വഹിച്ചു.

Comments are closed.