mehandi banner desktop

കനത്ത ചൂടിൽ യാത്രക്കാർക്ക് സൗജന്യ കുടിവെള്ളമൊരുക്കി മാതൃകയായി ലൈറ്റ് ഹൗസ് ഓട്ടോ ഡ്രൈവേഴ്സ്

fairy tale

planet fashion

കടപ്പുറം: വേനൽ കടുത്തതോടെ നാടും നഗരവും വെന്തുരുകുമ്പോൾ വഴിയാത്രക്കാർക്ക് ആശ്വാസമേകി കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഓട്ടോ ഡ്രൈവേഴ്സ്. അഞ്ചങ്ങാടി ലൈറ്റ് ഹൗസ് പരിസരത്ത് പൊതുജനങ്ങൾക്കായി സൗജന്യ കുടിവെള്ളം ഒരുക്കിയാണ് ഈ തൊഴിലാളികൾ മാതൃകയാവുന്നത്.​”ദാഹിക്കുന്നവർക്ക് ഒരു ഗ്ലാസ് വെള്ളം” എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഈ കാരുണ്യപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. കുടിവെള്ളം തണുപ്പോടെ സൂക്ഷിക്കുന്നതിനായി മൺകൂജകളിലാണ് വെള്ളം സജ്ജീകരിച്ചിരിക്കുന്നത്. കൊടുംചൂടിൽ വലഞ്ഞ് എത്തുന്ന യാത്രക്കാർക്കും പരിസരവാസികൾക്കും വലിയൊരാശ്വാസമാണ് ഈ സംവിധാനം.​സ്വന്തം അധ്വാനത്തിനിടയിലും സഹജീവികളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് ഓട്ടോ ഡ്രൈവേഴ്സിനെ നാട്ടുകാരും യാത്രക്കാരും ഒരുപോലെ അഭിനന്ദിക്കുകയാണ്.

Comments are closed.