mehandi banner desktop
Chavakkad online

ഡോക്ടർ ഖദീജ കബീറിന് യൂണിറ്റി ഓഫ് തൈക്കടവിന്റെ ആദരം

Ft

ഒരുമനയൂർ : എം.ബി. ബി.എസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ ഖദീജ കബീറിനെ ആദരിച്ചു. തൈക്കടവ് മഹല്ലിൽ വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഏറെ ശ്രദ്ദേയമായ യൂണിറ്റി ഓഫ് തൈക്കടവിന്റെ ( സാന്ത്വന സ്പർശം )നേതൃത്വത്തിലാണ്ഖ ദീജ കബീറിന് പുരസ്‌കാരം നൽകി ആദരിച്ചത്.

Jan oushadi

പ്രസിഡന്റ്‌ എൻ. കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഏ. സി. കമറുദ്ധീൻ ( ബാബു ) സ്വാഗതം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ തിളക്കമൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന് തന്റെ പഠന രംഗത്തെ കഠിന പ്രയത്നത്താൽ നീറ്റ് പരീക്ഷയിലെ ഉന്നത വിജയത്തോടെ എം. ബി. ബി. എസ്സ് ലേക്ക് പ്രവേശിച്ച കദീജക്ക് അവിടെയും തിളക്കമാർന്ന വിജയം കൈവരിക്കുവാൻ കഴിഞ്ഞു.

തന്റെ മാതാപിതാക്കളുടെ മനമുരുകിയുള്ള പ്രാർത്ഥനയുടെ ഫലമാണ് തന്റെ വിജയമെന്ന് ഖദീജ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഭാരവാഹികളായ എ. വി. നിയാസ് അഹമ്മദ്, എൻ. പി. ഇബ്രാഹിം കുട്ടി ഹാജി, അലി നാലകത്ത്, ഖദീജയുടെ പിതാവ് പി. കെ. കബീർ എന്നിവർ സംസാരിച്ചു. യൂണിറ്റി ഓഫ് തൈക്കടവ് ചെയർമാൻ കെ. വി. അഷറഫ്, ഗൾഫ് കോർഡിനേറ്റർ മാരായ നിഅമത്ത് സലീം, വി. പി. മുഹമ്മദ്‌ മോൻ, ആർ. വി. അബ്ദുൽ കബീർ, കബീർ മൈസ്രേട്ട് , കമറുദ്ധീൻ മാവുമ്മൽ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറര്‍ എ . സി. ശിഹാബ് നന്ദി പറഞ്ഞു.

Comments are closed.