mehandi banner desktop

ദുക്റാന-തർപ്പണ തിരുനാൾ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

fairy tale

പാലയൂർ: സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഈ വർഷത്തെ ദുക്റാന-തർപ്പണ തിരുനാളിനോടനുബന്ധിച്ച് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ഭക്തിനിർഭരമായി നടന്നു. അതിലാബാദ് രൂപതാംഗം ഫാ. ടോണി നാട മുറിച്ചുകൊണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഡേവിസ് കണ്ണമ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. നിതിൻ താഴത്ത് സന്നിഹിതനായിരുന്നു.

planet fashion

സ്വാഗത സംഘം ജനറൽ കൺവീനർ ഷാജു താണിക്കൽ സ്വാഗതവും പബ്ലിസിറ്റി കൺവീനർ ബോബ് എലവത്തിങ്കൽ നന്ദിയും പറഞ്ഞു. ജോ. കൺവീനർ സി. ഡി. ജോസ് , വിവിധ ഉപസമിതി ഭാരവാഹികൾ, കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.