mehandi banner desktop
Chavakkad online

തെരുവ് നായ്ക്കളുടെ ആക്രമണം – തിരുവത്ര സ്വദേശി ഗുരുതരാവസ്ഥയിൽ

fairy tale

ചാവക്കാട്:   തെരുവ് നായ്ക്കളുടെ  കൂട്ടമായ ആക്രമണം, തിരുവത്ര സ്വദേശിയായ മത്സ്യ വില്പനക്കാരൻ ഗുരുതരാവസ്ഥയിൽ. തിരുവത്ര സൈഫുള്ള റോഡിൽ സ്വാഹാബ മസ്ജിദിനു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചാലിൽ മുഹമ്മദ്‌ മകൻ കരീം (59)മിനെയാണ്   തെരുവ് നായ്ക്കൾ പുതിയറ കടവ് പരിസരത്തു വെച്ച് ആക്രമിച്ചത്. പുതിയറ കനോലി കനാലിനു സമീപം നിന്നിരുന്ന കരീമിനെ നായ്ക്കൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണം പ്രതിരോധിക്കാൻ കഴിയാതെവന്ന കരീം പുഴയിലേക്ക് എടുത്ത് ചാടി. തിങ്കളാഴ്ച്ച രാത്രി എട്ടര മണിയോടെയായിരുന്നു സംഭവം. പുഴയിൽ നിന്നും നീന്തിക്കയറിയ കരീം സ്വയം ബൈക്കിൽ വീട്ടിലെത്തുകയായിരുന്നു. കൈകാലുകളിലും മുഖത്തും കടിയേറ്റിരുന്നു. രക്തംവാർന്ന് അവശനായ കരീമിനെ ഉടൻതന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു.

planet fashion

Comments are closed.