നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് ചാവക്കാടിന്റെ അഭിവാദ്യം

ചാവക്കാട് : കേരളത്തിന്റെ 13-ാം മത് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. ചാവക്കാട് മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന അനുമോദന യോഗം ഡിസിസി ജനറൽ സെക്രട്ടറി സി. എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് കൺവീനർ കെ. വി. ഷാനവാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി. കെ. ബഷീർ, കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ, എച്ച്. എം. നൗഫൽ, കെ. വി. സത്താർ, എ. ച്ച്. സൈനുൽ ആബുദ്ധീൻ, നൗഷാദ് തെക്കുംപുറം, അനീഷ് പാലയൂർ, ലത്തീഫ് പാലയൂർ, ബീന രവിശങ്കർ, ഗ്രീഷ്മ ബാബുരാജ്, അഡ്വ. ഷംസീറ അഷ്റഫ്, സുബൈദ പാലക്കൽ, വി. കെ. റജീന, ജോയ്സി ടീച്ചർ എന്നിവർ സംസാരിച്ചു.

എം. എസ്. ശിവദാസ്, ആർ. കെ. നൗഷാദ്, കെ. കെ. അബ്ദുൾ ഷുക്കൂർ, കരിക്കയിൽ ഷക്കീർ, കെ. വി. ലാജുദ്ധീൻ, കെ. എസ്. സന്ദീപ്, കെ. കെ. ഹിറോഷ്, നൗഷാദ് അഹമ്മു, ടി. ആർ. ഇബ്രാഹിം, വി. പി. മൻസൂർ അലി, പി. കെ. കബീർ, ആസിഫ് പാലയൂർ, ഷാജി ചീനിചോട്, ഷുക്കൂർ കോനാരത്ത്, വി. മുഹമ്മദ് ഖൈസ്, ആർ. കെ. നവാസ്, എ. കെ. അബുദുൽ കാദർ, വി. ബി. അഷ്റഫ്, രാജൻ പനക്കൽ, ഹിമ മനോജ്, അനിത ശിവൻ, ശർമിള സത്താർ, തനൂജ ഷാഫി, പി. കെ സുരേഷ്, ഷാജി കല്ലിങ്ങൽ, പി. കെ. ഷെക്കീർ, ഹാഷിം മാലിക്, എം.എസ്. സ്വാലിഹ്, സബാഹ് താഴത്ത്, ഷിഹാബ് മണത്തല, പി. ടി. ഷൗക്കത്ത്, ആർ. വി. അബ്ദുൾ ജബ്ബാർ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.