mehandi banner desktop

ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം: അധ്യാപക കൂട്ടായ്മ

fairy tale

ചാവക്കാട്: സർക്കാർ ജീവനക്കാരായ അധ്യാപകർക്ക് അവകാശപ്പെട്ട ശമ്പള പരിഷ്‌ക്കരണം കഴിഞ്ഞ 5 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്.  കഴിഞ്ഞ സർക്കാർ നടപ്പിലാക്കാതെപോയ ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.ക്രിയാത്മകമായ പ്രവർത്തനങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കിയ ഈ സർക്കാർ അധ്യാപകർക്ക് അവകാശപ്പെട്ട എല്ലാ അവകാശങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്ന് സി എച്ച്  റഷീദ്  പറഞ്ഞു.പുതിയ ആനുകൂല്യങ്ങൾക്ക് വേണ്ടിയല്ല അധ്യാപകർ മുറവിളി കൂട്ടുന്നത്, ഓരോ അഞ്ചു വർഷത്തിലും കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ശമ്പള പരിഷ്കരണം മാത്രമാണ് അധ്യാപകർ ആവശ്യപ്പെടുന്നത് അതു കൊണ്ടുതന്നെ അവരുടെ ആവശ്യങ്ങൾ തികച്ചും ന്യായമായതിനാൽ മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തൃശ്ശൂർ ജില്ലാ അധ്യാപക നേതൃയോഗം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി സാലിഹ് ( കെ എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറി), ജാബിർ (കെ എസ് ടി യു സംസ്ഥാന സെക്രട്ടറി),എം എ സാദിഖ് ( കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്), വി സജിദ (കെ എച്ച് എസ് ടി യു തൃശൂർ ജില്ല പ്രസിഡൻ്റ് ), മുഹ്‌സിൻ പാടൂർ ( കെ എ ടി എഫ് തൃശൂർ ജില്ല പ്രസിഡൻ്റ്) ലിൻ്റോ വടക്കൻ ( കെ എച്ച് എസ് ടി യു തൃശൂർ ജില്ല ജന. സെക്രട്ടറി), വി കെ ഫൈസൽ ( ട്രഷറർ),  ടി എം മുഹമ്മദ് മുബാറക്ക് ( കെ എസ് ടി യു ജില്ലാ ട്രഷറർ), വി എസ് അൻഫസ് ( കെ എച്ച് എസ് ടി യു തൃശൂർ ജില്ല വൈസ് പ്രസിഡൻ്റ്), സെക്രട്ടറിമാരായ മഖ്‌ബൂൽ, ജോബി ആൻ്റണി എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.